ഐപിഎൽ പ്ലേ ഓഫ്: വേദികൾ പ്രഖ്യാപിച്ചു; വനിതാ ടി-20 ചലഞ്ച് നവംബർ 4 മുതൽ

IPL playoffs womens challenge

ഐപിഎൽ പ്ലേ ഓഫ് മത്സരങ്ങൾക്കുള്ള വേദികൾ പ്രഖ്യാപിച്ച് ബിസിസിഐ. ആദ്യ ക്വാളിഫയറും ഫൈനലും ദുബായിൽ നടക്കും. എലിമിനേറ്ററും രണ്ടാം ക്വാളിഫയറും അബുദാബിയിലാണ് നടക്കുക. വനിതാ ടി-20 ചലഞ്ച് ഷാർജയിൽ നടക്കും. നവംബർ നാല് മുതൽ 10 വരെയുള്ള ദിവസങ്ങളിൽ മത്സരങ്ങൾ എല്ലാം നടക്കും.

നവംബർ അഞ്ചിനാണ് ആദ്യ ക്വാളിഫയർ. ആറിന് എലിമിനേറ്റർ. രണ്ടാം ക്വാളിഫയർ നവംബർ എട്ടിനും ഫൈനൽ നവംബർ 10നും നടക്കും. നവംബർ നാലിനാണ് വനിതാ ടി-20 ചലഞ്ച് ആരംഭിക്കുക. 9ആം തീയതിയാണ് ഫൈനൽ.

Read Also : വനിതാ ഐപിഎൽ: താരങ്ങളെത്തി

വനിതാ ടി-20 ചലഞ്ചിൽ ട്രെയിൽബ്ലേസേഴ്സ്, സൂപ്പർ നോവാസ്, വെലോസിറ്റി എന്നീ ടീമുകളെ യഥാക്രമം ഹർമൻപ്രീത് കൗർ, സ്മൃതി മന്ദന, മിതാലി രാജ് എന്നിവർ നയിക്കും. ഇംഗ്ലീഷ് താരങ്ങളായ സോഫി എക്സ്ലസ്റ്റൺ, ഡാനി വ്യാട്ട്, വിൻഡീസ് ഓൾറൗണ്ടർ ദീന്ദ്ര ഡോട്ടിൻ, ശ്രീലങ്കൻ താരം ചമരി അട്ടപ്പട്ടു എന്നിവരൊക്കെ ടൂർണമെൻ്റിൽ കളിക്കും. സമീപകാലത്തായി മികച്ച പ്രകടനങ്ങളിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയ തായ്ലൻഡ് ടീമിൽ നിന്നും ഒരു താരം കളിക്കും. 24കാരിയായ നടക്കൻ ചാൻ്റം ആണ് ടി-20 ചലഞ്ചിൽ പങ്കെടുക്കുന്ന ആദ്യ തായ്ലൻഡ് താരം ആവുക.

Story Highlights IPL 2020 playoffs and womens t20 challenge fixtures announced

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top