ഉദ്യോഗസ്ഥരുടെ അശ്രദ്ധ; അമ്മത്തൊട്ടിലില്‍ നിന്ന് കിട്ടിയ ആണ്‍കുഞ്ഞിനെ പെണ്‍കുഞ്ഞെന്ന് രേഖപ്പെടുത്തി പേരും നല്‍കി

തിരുവനന്തപുരം തൈക്കാടുള്ള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ ലഭിച്ച കുഞ്ഞിനെ വൈദ്യപരിശോധന കൃത്യമായി നടത്താതെ പെണ്‍കുട്ടി എന്ന് രേഖപ്പെടുത്തി. പിന്നീട് കൊവിഡ് സെന്ററില്‍ നടത്തിയ പരിശോധനയില്‍ ആണ്‍കുട്ടി എന്ന് സ്ഥിരീകരിച്ചു. വീഴ്ച വരുത്തിയ രണ്ടു ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ശിശുക്ഷേമസമിതി അറിയിച്ചു.
വെളിയാഴ്ച പുലര്‍ച്ചയോടെ അമ്മത്തൊട്ടിലില്‍ നിന്നും കുഞ്ഞിനെ കിട്ടിയത്.നവജാത ശിശു പെണ്‍കുഞ്ഞാണെന്നായിരുന്നു ഔദ്യോഗിക രേഖകളില്‍ രേഖപ്പെടുത്തിയിരുന്നത്. തൈക്കാട് ആശുപത്രിയിലും കുട്ടി പെണ്‍കുഞ്ഞാണെന്നാണ് രേഖപ്പെടുത്തിയത്.
Read Also : അമ്മ നാല് മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവം: പോരടിച്ച് ബാലാവകാശ കമ്മീഷനും ശിശുക്ഷേമസമിതിയും
പിന്നീട് കുഞ്ഞിന് മലാല എന്ന് പേരിടുകയും ശിശുക്ഷേമ സമിതി ഔദ്യോഗിക വാര്‍ത്താക്കുറിപ്പിറക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം കൊവിഡ് കെയര്‍ സെന്ററില്‍ നടത്തിയ പരിശോധനയില്‍ കുട്ടി പെണ്ണല്ലെന്നും ആണ്‍കുട്ടിയാണെന്നും കണ്ടെത്തി.
കുട്ടിയുടെ ശരീര പരിശോധന നടത്തിയതില്‍ വീഴ്ച പറ്റിയെന്ന് ഇതോടെയാണ് സ്ഥിരീകരിച്ചത്. വീഴ്ച പറ്റിയെന്ന് ശിശു ക്ഷേമസമിതി സമ്മതിച്ചിട്ടുണ്ട്. വീഴ്ച വരുത്തിയ രണ്ട് ജീവനക്കാര്‍ക്കെതിരെ അടിയന്തിര നടപടിയെടുക്കുമെന്ന് ശിശുക്ഷേമസമിതി അറിയിച്ചു.
Story Highlights – child welfare committee, thiruvanathapuram