അമ്മ നാല് മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവം: പോരടിച്ച് ബാലാവകാശ കമ്മീഷനും ശിശുക്ഷേമസമിതിയും

കൈതമുക്കില്‍ അമ്മ നാല് മക്കളെ ശിശുക്ഷേമസമിതിക്ക് കൈമാറിയ സംഭവത്തില്‍ പരസ്പരം പോരടിച്ചു ബാലാവകാശ കമ്മീഷനും ശിശുക്ഷേമസമിതിയും. കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയതിന് കാരണം പട്ടിണിയല്ലെന്നാണ് ബാലാവകാശ കമ്മീഷന്റെ നിലപാട്. അമ്മ നല്‍കിയ പരാതിയുമായാണ് മുന്നോട്ടുപോയതെന്ന് ശിശുക്ഷേമസമിതി സെക്രട്ടറി എസ് പി ദീപക്കും അവകാശപ്പെടുന്നു.
ശിശുക്ഷേമ സമിതിക്ക് സംരക്ഷിക്കാന്‍ കൈമാറിയ കുട്ടികള്‍ മണ്ണ് തിന്നാണ് വിശപ്പടക്കിയതെന്ന ശിശുക്ഷേമസമിതി സെക്രട്ടറി എസ് പി ദീപക്കിന്റെ പ്രസ്താവന പാടേ തള്ളുകയാണ് ബാലാവകാശ കമ്മീഷന്‍. ശിശുക്ഷേമ സമിതി എഴുതി നല്‍കിയ പേപ്പറില്‍ അമ്മ ഒപ്പിടുകയായിരുന്നുവെന്നാണ് വിശദീകരണം.
പട്ടിണി മൂലം മക്കളെ ശിശുക്ഷേമസമിതിക്ക് കൈമാറിയെന്നത് തെറ്റാണ്. ബാലാവകാശ കമ്മീഷന്‍ അമ്മയെയും കുട്ടികളെയും കണ്ട് മൊഴി രേഖപ്പെടുത്തി. തുടര്‍ന്നാണ് വാര്‍ത്ത വസ്തുതക്ക് നിരക്കാത്തതാണെന്ന് ബാലാവകാശ കമ്മീഷന്‍ പ്രതികരിച്ചത്. ശിശുക്ഷേമസമിതി സ്ഥലത്തെത്തുമ്പോള്‍ ഇളയ കുട്ടി മണ്ണില്‍ കളിക്കുന്നത് കണ്ട് തെറ്റിദ്ധരിച്ചതാണെന്നാണ് കമ്മീഷന്‍ പറയുന്നത്.
വീട്ടിലെത്തിയ ശിശുക്ഷേമസമിതി പ്രവര്‍ത്തകര്‍ എഴുതി തയാറാക്കിയ കടലാസില്‍ അമ്മ ഒപ്പിടുകയായിരുന്നുവെന്നും ബാലാവകാശ കമ്മീഷന്‍ കുറ്റപ്പെടുത്തി. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ശിശുക്ഷേമസമിതി സെക്രട്ടറി ദീപക് പ്രതികരിച്ചു. കുട്ടികളെയും അമ്മയെയും ഡൈല്‍വ്യു ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. കൈതമുക്ക് കോളനിയില്‍ ഇന്ന് കേന്ദ്ര ബാലാവകാശ കമ്മീഷന്‍ സന്ദര്‍ശനം നടത്തും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here