ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ തൃശൂരില്‍

തൃശൂര്‍ ജില്ലയില്‍ 1011 പേര്‍ക്ക് കൂടി കൊവിഡ്. ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ജില്ലയിലാണ്. 483 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10292 ആണ്. തൃശൂര്‍ സ്വദേശികളായ 107 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 34352 ആണ്. 23867 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.
Read Also : കോഴിക്കോട് ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 869 പേർക്ക്
ജില്ലയില്‍ സമ്പര്‍ക്കം വഴി 1010 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതില്‍ 9 പേരുടെ ഉറവിടം അറിയില്ല. അഞ്ച് സമ്പര്‍ക്ക ക്ലസ്റ്ററുകള്‍ വഴി രോഗബാധയുണ്ടായി. കൂടാതെ 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 4 ഫ്രന്റ് ലൈന്‍ വര്‍ക്കര്‍മാര്‍ക്കും മറ്റു സംസ്ഥാനത്ത് നിന്ന് എത്തിയ ഒരാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരില്‍ 60 വയസിനുമുകളില്‍ 92 പുരുഷന്‍മാരും 56 സ്ത്രീകളും പത്ത് വയസിന് താഴെ 29 ആണ്‍കുട്ടികളും 34 പെണ്‍കുട്ടികളുമുണ്ട്.
ഞായറാഴ്ച 1096 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 305 പേര്‍ ആശുപത്രിയിലും 791 പേര്‍ വീടുകളിലുമാണ്. ഞായറാഴ്ച മൊത്തം 5019 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 3414 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും 1458 പേര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയും 147 പേര്‍ക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 2,63,154 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 1011, കോഴിക്കോട് 869, എറണാകുളം 816, തിരുവനന്തപുരം 712, മലപ്പുറം 653, ആലപ്പുഴ 542, കൊല്ലം 527, കോട്ടയം 386, പാലക്കാട് 374, പത്തനംതിട്ട 303, കണ്ണൂര്‍ 274, ഇടുക്കി 152, കാസര്‍ഗോഡ് 137, വയനാട് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Story Highlights – covid, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here