നാല് കിലോമീറ്റർ അകലെയുള്ള ചെല്ലങ്കാവിൽ പോയി, എന്തുകൊണ്ട് സമരപന്തലിൽ വന്നില്ല ? എകെ ബാലനെതിരെ വാളയാറിലെ അമ്മ

walayar mother against sk balan

മന്ത്രി എ.കെ ബാലനെതിരെ വാളയാർ പീഡനക്കേസ് പെൺകുട്ടികളുടെ അമ്മ. നാല് കിലോമീറ്റർ അപ്പുറത്തുള്ള ചെല്ലങ്കാവിൽ പോയിട്ടും എന്ത് കൊണ്ട് മന്ത്രി ബാലൻ സമരപന്തലിലേക്കെത്തിയില്ലെന്ന് അമ്മ ചോദിക്കുന്നു. നീതിക്കായി തെരുവിൽ പോരാട്ടം തുടരുമെന്നും അമ്മ 24 നോട് പറഞ്ഞു.

പ്രതികളെ കണ്ടെത്തുമെന്നും നടപടികൾ വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി ഒരു വർഷം പിന്നിട്ടു. എന്നിട്ടും തുടർനടപടികളൊന്നും ഉണ്ടായില്ലെന്നും തന്നെ ആരും തെറ്റി ധരിപ്പിച്ചില്ല സമരത്തിനിറക്കിയതെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു.

ചെല്ലങ്കാവിലെത്തിയ മന്ത്രി വാളയാർ വിഷയത്തിൽ പ്രതികരിച്ചിരുന്നു. കേസന്വേഷണം സർക്കാർ ഉദ്ദേശിച്ചത് പോലെയല്ല ഉദ്ധേശിച്ചത് പോലെയല്ല നടന്നതെന്ന് മന്ത്രി എകെ ബാലൻ പറഞ്ഞു.

Read Also : ചെല്ലൻകാവ് മദ്യ ദുരന്തം: അനാഥരായ കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും

തുടരന്വേഷണമാണ് സർക്കാർ ലക്ഷ്യമിടുന്നത്. അമ്മ ആവശ്യപ്പെട്ട പോലെ തുടരന്വേഷണം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതെന്നും എ.കെ ബാലൻ പറഞ്ഞു. കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം ഒരു ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെയാണ് വാളയാർ പെൺകുട്ടികളുടെ അമ്മയുടെ മറുപടി.

Story Highlights walayar mother against sk balan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top