വാളയാർ പെൺകുട്ടികളുടെ മരണത്തിൽ നീതി തേടി അമ്മ; ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന സത്യാഗ്രഹം ഇന്ന്

walayar rape victim mother strike

വാളയാർ പെൺകുട്ടികളുടെ മരണത്തിൽ നീതി തേടി അമ്മ നടത്തുന്ന ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന സത്യാഗ്രഹം ഇന്ന് തുടങ്ങും.
വാളയാർ അട്ടപ്പള്ളത്തെ വീടിന് മുൻപിൽ സമരപന്തലിലായിരിക്കും സമരം നടക്കുക.

കോടതിയുടെ മേൽനോട്ടത്തിൽ കേസ് പുനരന്വേഷിക്കുക, ഡിവൈഎസ്പി സോജന് സ്ഥാനകയറ്റം നൽകാനുള്ള തീരുമാനം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഇന്ന് രാവിലെ 10 മണി മുതൽ സമരം ആരംഭിക്കും.

നേരത്തെ കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാർ തന്നെ കൊണ്ട് മുഖ്യമന്ത്രിയുടെ കാല് പിടിപ്പിച്ചെന്ന് പെൺകുട്ടികളുടെ അമ്മ ആരോപിച്ചിരുന്നു. വീണ്ടും മൊഴിയെടുക്കാനെത്തിയ പൊലീസുകാർ തന്റെ മൊഴി തെറ്റായി രേപ്പെടുത്തിയെന്നും പെൺകുട്ടികളുടെ അമ്മ വെളിപ്പെടുത്തിയിരുന്നു.

Story Highlights walayar rape victim mother strike

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top