സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് 20 കൊവിഡ് മരണങ്ങൾ

കൊവിഡ് മൂലം സംസ്ഥാനത്ത് ഇന്ന് 20 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ആലപ്പുഴ ആറാട്ടുപുഴ സ്വദേശി പ്രശാന്ത് കുമാർ (55), ചേർത്തല സ്വദേശി ആന്റണി ഡെനീഷ് (37), കോട്ടയം അർപ്പൂകര സ്വദേശി വിദ്യാധരൻ (75), എറണാകുളം ഫോർട്ട് കൊച്ചി സ്വദേശി സിദ്ദിഖ് (62), തൃശൂർ കോട്ടകാട് സ്വദേശിനി റോസി (84), എടത്തുരത്തി സ്വദേശി വേലായുധൻ (80), ചേവൂർ സ്വദേശിനി മേരി (62), പാലക്കാട് ചിറ്റൂർ സ്വദേശി ചന്ദ്രശേഖരൻ (53), മലപ്പുറം പുതിയ കടപ്പുറം സ്വദേശി അബ്ദുള്ള കുട്ടി (85), കോഴിക്കോട് പനങ്ങാട് സ്വദേശിനി കാർത്യായിനി അമ്മ (89), വയനാട് തവിഞ്ഞാൽ സ്വദേശിനി മറിയം (85), പഴഞ്ഞി സ്വദേശി ഹംസ (62), അമ്പലവയൽ സ്വദേശി മത്തായി (71), മാനന്തവാടി സ്വദേശി അബ്ദുൾ റഹ്മാൻ (89), തൊടുവട്ടി സ്വദേശിനി ഏലിയാമ്മ (78), കണ്ണൂർ തളിപ്പറമ്പ് സ്വദേശി ഹംസ (75), ഇരിവേരി സുദേശി മമ്മുഹാജി (90), ചോവ സ്വദേശി ജയരാജൻ (62), കാസർഗോഡ് വടംതട്ട സ്വദേശിനി ചോമു (63), തളംകര സ്വദേശി മുഹമ്മദ് കുഞ്ഞി (72) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1352 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
അതേസമയം, കേരളത്തിൽ ഇന്ന് 4287 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 853, തിരുവനന്തപുരം 513, കോഴിക്കോട് 497, തൃശൂർ 480, എറണാകുളം 457, ആലപ്പുഴ 332, കൊല്ലം 316, പാലക്കാട് 276, കോട്ടയം 194, കണ്ണൂർ 174, ഇടുക്കി 79, കാസർഗോഡ് 64, വയനാട് 28, പത്തനംതിട്ട 24 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Story Highlights – covid death kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here