അമ്പിളിക്കല കൊവിഡ് സെന്ററിലെ റിമാൻഡ് പ്രതി മരിച്ച സംഭവം; മൂന്ന് ജയിൽ ഉദ്യോഗസ്ഥരെ കൂടി സസ്‌പെൻഡ് ചെയ്തു

തൃശൂർ അമ്പിളിക്കല കൊവിഡ് സെന്ററിലെ റിമാൻഡ് പ്രതി ഷമീറിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് ജയിൽ ഉദ്യോഗസ്ഥരെ കൂടി സസ്‌പെൻഡ് ചെയ്തു. അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരായ റിജു, സുഭാഷ് അസിസ്റ്റന്റ് സൂപ്രണ്ട് അതുൽ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
അന്വേഷണത്തിന് വിയ്യൂർ ജയിൽ സൂപ്രണ്ട് എ.ജി സുരേഷിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ നാല് ജയിൽ വകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയിരുന്നു. കൊവിഡ് സെന്ററിലെ മേൽനോട്ടത്തിൽ വീഴ്ച വരുത്തിയതിന് ജില്ല ജയിൽ സുപ്രണ്ടിനെയും സസ്‌പെന്റ് ചെയ്തിരുന്നു.
Story Highlights – Death of remand prisoner at Ambilikala Kovid Center; Three other jail officials were also suspended
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here