ഒരു കോടിയിൽ പരം മൂല്യമുള്ള ‘കടലാസ് പൂക്കൾ’; നിർമ്മിച്ചിരിക്കുന്നത് കറൻസി നോട്ടുകൾ കൊണ്ട്; ദസറയിലെ ക്ഷേത്രക്കാഴ്ചകൾ: വിഡിയോ

Decorations currency 1 crore

ഒരു കോടിയിൽ പരം മൂല്യമുള്ള കറൻസി നോട്ടുകൾ കൊണ്ട് അലങ്കരിച്ച് തെലങ്കാനയിലെ ഒരു ക്ഷേത്രം. കറൻസി നോട്ടുകൾ ഉപയോഗിച്ച് നിർമ്മിച്ച കടലാസു പൂക്കൾ കൊണ്ടാണ് ക്ഷേത്രം അലങ്കരിച്ചിരിക്കുന്നത്. തെലങ്കാനയിലെ കന്യക പരമേശ്വരി ദേവി ക്ഷേത്രത്തിലാണ് വിസ്മയകരമായ ഈ കാഴ്ച. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ദസറ ആഘോഷങ്ങളോടനുബന്ധിച്ചാണ് അലങ്കാരം. വ്യത്യസ്ത നോട്ടുകൾ കൊണ്ട് മാലകളും പൂച്ചെണ്ടുകളുമൊക്കെ നിർമിച്ചിട്ടുണ്ട്. 1.11 കോടി രൂപയുടെ നോട്ടുകളാണ് ആകെ ഇതിനായി ഉപയോഗിച്ചത്. കഴിഞ്ഞ വർഷം 3.33 കോടി രൂപ മൂല്യമുള്ള നോട്ടുകൾ ഉപയോഗിച്ചായിരുന്നു ക്ഷേത്രത്തിലെ അലങ്കാരങ്ങൾ.

ഹൈദരാബാദിൽ നിന്ന് 180 കിലോമീറ്റർ അകലെയാണ് ക്ഷേത്രം. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിലാണ് ഇത്തവണ നോട്ടുകൾ കുറഞ്ഞെന്ന് ക്ഷേത്രം അധികൃതർ പറയുന്നു.

Story Highlights Decorations with currency worth over 1 crore

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top