മുന്നാക്ക സംവരണം കേന്ദ്ര നിയമം, ലീഗ് എല്ലാം വര്‍ഗീയ വത്കരിക്കുന്നു; എ. വിജയരാഘവന്‍

മുന്നാക്ക സംവരണം കൊണ്ടുവന്നത് കേന്ദ്ര സര്‍ക്കാരാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. നിയമം സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ വരില്ല. എന്നാല്‍, സംസ്ഥാന സര്‍ക്കാരിനെതിരെ സമരം ചെയ്യാനാണ് ലീഗിന്റെ ശ്രമം. തീവ്ര വര്‍ഗീയതയുടെ ശിഷ്യത്വം സ്വീകരിച്ച് ലീഗ് എല്ലാം വര്‍ഗീയ വത്കരിക്കുകയാണെന്നും എ. വിജയരാഘവന്‍ ആരോപിച്ചു. ലീഗിന്റെ ലക്ഷ്യം മത വര്‍ഗീയവത്കരണമാണ്, ഈ വിഷയത്തില്‍ സ്വീകരിച്ച നിലപാട് മുഖം മൂടിയാണ്. മുന്നാക്ക സംവരണത്തിലാണ് എതിര്‍പ്പെങ്കില്‍ ലീഗ് നേരത്തെ രംഗത്തു വരുമായിരുന്നുവെന്ന് എ. വിജയരാഘവന്‍ മലപ്പുറത്ത് പറഞ്ഞു.
Story Highlights – Forward reservation Central law, the League communalizes everything; A. Vijayaraghavan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here