ബ്ലാക്ക് ലൈവ്സ് മാറ്ററിനു പിന്തുണ അർപ്പിച്ച് ഹർദ്ദിക് പാണ്ഡ്യ

Hardik Pandya Black Lives

ലോകമെമ്പാടും നടക്കുന്ന ബ്ലാക്ക് ലൈവ്സ് മാറ്റർ മുന്നേറ്റത്തിനു പിന്തുണ അർപ്പിച്ച് മുംബൈ ഇന്ത്യൻസിൻ്റെ ഇന്ത്യൻ ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യ. രാജസ്ഥാൻ റോയൽസിനെതിരെ നടന്ന മത്സരത്തിൽ അർധസെഞ്ചുറി നേടിയതിനു ശേഷം ഒരു മുട്ടുകുത്തി ഇരുന്നാണ് പാണ്ഡ്യ കറുത്ത വർഗക്കാർക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചത്. ബ്ലാക്ക് ലൈവ്സ് മാറ്റർ എന്ന ഹാഷ്ടാഗോടെ പാണ്ഡ്യ പിന്നീട് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ഈ ചിത്രം പങ്കുവക്കുകയും ചെയ്തു.

Read Also : ‘ഇന്ത്യയുടെ ഫെയർ ആൻഡ് ലവ്‌ലി വെളുത്ത നിറമുള്ള ആളുകൾ സ്നേഹമുള്ളവരെന്ന് പറയുകയാണ്: ഡാരൻ സമ്മി

ബ്ലാക്ക് ലൈവ്സ് മാറ്റർ മുന്നേറ്റത്തിനു പിന്തുണ അർപ്പിക്കുന്ന ആദ്യ ഇന്ത്യൻ, ഐപിഎൽ താരമാണ് ഹർദ്ദിക് പാണ്ഡ്യ. പാണ്ഡ്യയുടെ ആഘോഷത്തിന് വിൻഡീസ് താരവും മുംബൈ ഇന്ത്യൻസ് നായകനുമായ കീറോൺ പൊള്ളാർഡ് ഡഗൗട്ടിൽ നിന്ന് പ്രതികരണം അറിയിക്കുകയും ചെയ്തിരുന്നു.

അമേരിക്കയിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയിഡിനെ പൊലീസ് ഉദ്യോഗസ്ഥൻ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് ലോകമെമ്പാടും ബ്ലാക്ക് ലൈവ്സ് മാറ്റർ മുന്നേറ്റം ആരംഭിച്ചത്. വിൻഡീസ് താരം ഡാരൻ സമ്മി ഐപിഎലിനിടെ വംശീയ അധിക്ഷേപം നേരിടേണ്ടി വന്നു എന്ന് വെളിപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. ഇക്കൊല്ലത്തെ ഐപിഎലിനിടെ സൺറൈസേഴ്സിൻ്റെ വിൻഡീസ് താരം ജേസൻ ഹോൾഡർ ഐപിഎൽ ഈ മുന്നേറ്റത്തിൽ പങ്കാളിയാവാത്തതിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

Read Also : വിൻഡീസ് ജഴ്സിയിൽ ബ്ലാക്ക് ലൈവ്സ് മാറ്റർ ലോഗോ: പ്രതിഷേധവുമായി ഇന്ത്യൻ ആരാധകർ

മത്സരത്തിൽ 21 പന്തുകളിൽ 60 റൺസെടുത്ത് പാണ്ഡ്യ പുറത്താവാതെ നിന്നു. പാണ്ഡ്യയുടെ മികവിൽ മുംബൈ രാജസ്ഥാന് 196 റൺസിൻ്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ചെങ്കിലും വെറും രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി ഈ വിജയലക്ഷ്യം മറികടന്നു. 107 റൺസെടുത്ത ബെൻ സ്റ്റോക്സ് ആണ് രാജസ്ഥാൻ്റെ ടോപ്പ് സ്കോറർ. മലയാളി താരം സഞ്ജു സാംസൺ 54 റൺസ് നേടി.

Story Highlights Hardik Pandya supports ‘Black Lives Matter’ movement

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top