‘ഇന്ത്യയുടെ ഫെയർ ആൻഡ് ലവ്‌ലി വെളുത്ത നിറമുള്ള ആളുകൾ സ്നേഹമുള്ളവരെന്ന് പറയുകയാണ്: ഡാരൻ സമ്മി

sammy about fair and lovely

ഇന്ത്യയുടെ വൈറ്റ് ഒബ്സഷനെതിരെ ആഞ്ഞടിച്ച് മുൻ വിൻഡീസ് ക്യാപ്റ്റൻ ഡാരൻ സമ്മി. ഫെയർ ആൻഡ് ലവ്‌ലി ഫെയർനസ് ക്രീം റേസിസത്തെ പിന്തുണക്കുന്നു എന്നാണ് സമ്മിയുടെ നിരീക്ഷണം. ഐപിഎല്ലിൽ താൻ റേസിസത്തിൻ്റെ ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയതിനു പിന്നാലെയാണ് വീണ്ടും സമ്മി വിഷയത്തിൽ പ്രതികരിക്കുന്നത്. ഔട്ട്ലുക്കിനു നൽകിയ അഭിമുഖത്തിലാണ് സമ്മിയുടെ വെളിപ്പെടുത്തൽ.

Read Also: കാലു വിളി സ്നേഹത്തോടെയെന്ന് ആ വ്യക്തി; ഞാൻ അത് വിശ്വസിക്കുന്നു: ഡാരൻ സമ്മി

“നിങ്ങളുടെ ഫെയർ ആൻഡ് ലവ്‌ലി പറയുന്നത് സ്നേഹമുള്ളവർ വെളുത്ത നിറമുള്ള ആളുകൾ ആണെന്നാണ്. അത് വർണവിവേചനമാണ്. ഇതൊരു വിശാലമായ വിഷയമാണ്. അമേരിക്കയിൽ ജോർജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ടത് വംശീയ, വർണ വെറികൾക്കെതിരായ സമരത്തിനു തുടക്കം കുറിച്ചിട്ടുണ്ട്. ആളുകൾ ഇപ്പോൽ അത്തരത്തിലുള്ള ചർച്ചകൾ നടത്തുന്നുണ്ട്. ഒരു മനുഷ്യൻ്റെ തൊലിയുടെ നിറം നോക്കി അവരെ അടിച്ചമർത്തരുതെന്നാണ് ഞാൻ പഠിച്ചത്. അതുകൊണ്ടാണ് അതിനെതിരെ ഞാൻ ശബ്ദമുയർത്തുന്നത്. പൊതുബോധത്തിന് ഇതിനാവശ്യമായ വിദ്യാഭ്യാസം നൽകണം. ചില വാക്കുകൾ ചിലരെ വേദനിപ്പിക്കുമെന്നും അത് ഉപയോഗിക്കരുതെന്നും പറയണം. മുൻപ് കാലു എന്ന് വിളിക്കപ്പെട്ടപ്പോൾ അത് റേസിസം ആണെന്ന് ഞാൻ അറിയേണ്ടതായിരുന്നു.”- സമ്മി പറയുന്നു.

Read Also: വർണ വെറിക്കെതിരെ ലോകത്തെ ഒരുമിപ്പിച്ച് ജോർജ് ഫ്ലോയ്ഡ് മടങ്ങി; മരണാനന്തര ചടങ്ങിലെത്തിയത് ആയിരങ്ങൾ

സൺറൈസേഴ്സ് ഹൈദരാബാദിൽ കളിക്കുന്ന സമയത്ത് തനിക്കും ശ്രീലങ്കൻ താരം തിസാര പെരേരക്കും വംശീയാധിക്ഷേപം നേരിട്ടിട്ടുണ്ടെന്നാണ് സമ്മി നേരത്തെ ആരോപണം ഉന്നയിച്ചത്. ആ സമയത്ത് കാലു എന്നായിരുന്നു തന്നെ വിളിച്ചിരുന്നതെന്നും അതിൻ്റെ അർത്ഥം കറുത്തവൻ എന്നാണെന്ന് ഇപ്പോഴാണ് തനിക്ക് മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആ വാക്കിന്റെ അർഥം കരുത്തുറ്റവൻ എന്നാണ് താൻ കരുതിയത് സമ്മി കൂട്ടിച്ചേർത്തു. പിന്നീട് സ്നേഹം കൊണ്ട് വിളിച്ചതാണെന്ന് അയാൾ പറഞ്ഞു എന്നും അത് അങ്ങനെ തന്നെ താൻ വിശ്വസിക്കുന്നു എന്നും സമ്മി പറഞ്ഞിരുന്നു.

Story Highlights: sammy about fair and lovely

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top