കാലു വിളി സ്നേഹത്തോടെയെന്ന് ആ വ്യക്തി; ഞാൻ അത് വിശ്വസിക്കുന്നു: ഡാരൻ സമ്മി

Darren Sammy IPL Racism

ഐപിഎല്ലിൽ തനിക്ക് വർണവിവേചനം അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന വിൻഡീസ് ഓൾറൗണ്ടർ ഡാരൻ സമ്മിയുടെ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം കേട്ടത്. ഇപ്പോൾ ഇക്കാര്യത്തിൽ പുതിയ വെളിപ്പെടുത്തലുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുകയാണ്. അങ്ങനെ വിളിച്ച ആളുമായി താൻ സംസാരിച്ചു എന്നും കാലു വിളി സ്നേഹത്തോടെ ആയിരുന്നു എന്ന് ആ വ്യക്തി പറഞ്ഞുവെന്നും സമ്മി തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു. അദ്ദേഹത്തെ താൻ വിശ്വസിക്കുന്നു എന്നും സമ്മി പറയുന്നു.

Read Also: കാലു എന്ന് വിളിച്ചവർക്ക് സന്ദേശം അയച്ച് കാര്യം അന്വേഷിക്കും; വംശീയാധിക്ഷേപം എന്ന ആരോപണത്തിൽ ഉറച്ച് ഡാരൻ സമ്മി

‘അവരിൽ പെട്ട ഒരാളുമായി ഞാൻ ശ്രദ്ധേയമായ ഒരു സംഭാഷണം നടത്തി. നെഗറ്റീവുകൾ പറയുന്നതിനു പകരം ഞങ്ങൾ ചിലതൊക്കെ പഠിപ്പിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. എന്നെ അങ്ങനെ വിളിച്ചത് സ്നേഹത്തോടെയാണെന്നാണ് അദ്ദേഹം പറയുന്നത്. ഞാൻ അദ്ദേഹത്തെ വിശ്വസിക്കുന്നു’- സമ്മി കുറിച്ചു.


സൺറൈസേഴ്സ് ഹൈദരാബാദിൽ കളിക്കുന്ന സമയത്ത് തനിക്കും ശ്രീലങ്കൻ താരം തിസാര പെരേരക്കും വംശീയാധിക്ഷേപം നേരിട്ടിട്ടുണ്ടെന്നാണ് സമ്മി നേരത്തെ ആരോപണം ഉന്നയിച്ചത്. ആ സമയത്ത് കാലു എന്നായിരുന്നു തന്നെ വിളിച്ചിരുന്നതെന്നും അതിൻ്റെ അർത്ഥം കറുത്തവൻ എന്നാണെന്ന് ഇപ്പോഴാണ് തനിക്ക് മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആ വാക്കിന്റെ അർഥം കരുത്തുറ്റവൻ എന്നാണ് താൻ കരുതിയത് സമ്മി കൂട്ടിച്ചേർത്തു.

Read Also: സമ്മിയെ അധിക്ഷേപിച്ചത് ലക്ഷ്മണും ഇഷാന്തും?; വൈറലായി പഴയ ട്വീറ്റുകൾ

പിന്നീട് ടീമിൽ ഒപ്പം കളിച്ചിരുന്ന ഇന്ത്യൻ പേസർ ഇഷാന്ത് ശർമ്മയുടെ ഒരു പഴയ ഇൻസ്റ്റഗ്രാം പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായി. അതിൽ സമ്മിയെ ഇഷാന്ത് കാലു എന്നാണ് വിശേഷിപ്പിച്ചിരുന്നത്. അന്ന് സൺ റൈസേഴ്സിൻ്റെ പരിശീലക സംഘത്തിനൊപ്പം ഉണ്ടായിരുന്ന ലക്ഷ്മൺ അങ്ങനെ സമ്മിയെ വിളിച്ചിരുന്നിരിക്കാമെന്ന് സംശയിക്കപ്പെടുന്ന തെളിവുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

Story Highlights: Darren Sammy accuses racism in ipl update

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top