സമ്മിയെ അധിക്ഷേപിച്ചത് ലക്ഷ്മണും ഇഷാന്തും?; വൈറലായി പഴയ ട്വീറ്റുകൾ

laxman Ishant Sammy racism

വിൻഡീസ് ഓൾറൗണ്ടർ ഡാരൻ സമ്മിയെ വംശീയമായി അധിക്ഷേപിച്ചത് വിവിഎസ് ലക്ഷ്മണും ഇഷാന്ത് ശർമ്മയും എന്ന് സൂചന. ഇരുവരും സമിയെ കാലു എന്ന് വിളിച്ചിരുന്നു എന്നതിനുള്ള തെളിവുകൾ സമൂഹ മാധ്യമങ്ങളിലെ പഴയ പോസ്റ്റുകളിൽ നിന്ന് ലഭിച്ചു. ഈ പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇരുവരും മുൻപ് സൺറൈസേഴ്സിൽ കളിച്ചവരാണ്. ലക്ഷ്മൺ പിന്നീട് സൺറൈസേഴ്സ് പരിശീലക സംഘത്തിലും ഉണ്ടായിരുന്നു.

Read Also: കാലു എന്ന് വിളിച്ചവർക്ക് സന്ദേശം അയച്ച് കാര്യം അന്വേഷിക്കും; വംശീയാധിക്ഷേപം എന്ന ആരോപണത്തിൽ ഉറച്ച് ഡാരൻ സമി

2014 മെയ് 14ന് ഇഷാന്ത് ശർമ്മ തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഇഷാന്ത്, ഡെയിൽ സ്റ്റെയിൻ, ഭുവനേശ്വർ കുമാർ എന്നിവർക്കൊപ്പം സമ്മിയും ആ ചിത്രത്തിൽ ഉണ്ട്. ‘ഞാൻ, ഭുവി, കാലു, ഗൺറൈസേഴ്സ്’ എന്നാണ് ചിത്രത്തിൻ്റെ അടിക്കുറിപ്പ്. ഇവിടെ ഇഷാന്ത് കാലു എന്ന് വിളിച്ചത് സമ്മിയെത്തന്നെയാണ്.

നവംബർ 1, 2014നാണ് ലക്ഷ്മണിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന ട്വീറ്റ്. തൻ്റെ ട്വിറ്റർ ഹാൻഡിലിൽ സമ്മി തന്നെ ചെയ്ത ഒരു ട്വീറ്റാണ് ഇത്. താരത്തിന് ജന്മദിനാശംസ അറിയിച്ചു കൊണ്ടുള്ള ട്വീറ്റിൽ കാലു എന്ന് സമ്മി ഉപയോഗിച്ചിട്ടുണ്ട്.

Read Also: തന്നെയും പേരേരയെയും വിളിച്ചിരുന്നത് ‘കാലു’ എന്ന്; ഐപിഎല്ലിൽ വച്ച് വംശീയാധിക്ഷേപം നേരിട്ടിട്ടുണ്ടെന്ന് ഡാരൻ സമി

സൺറൈസേഴ്സ് ഹൈദരാബാദിൽ കളിക്കുന്ന സമയത്ത് തനിക്കും ശ്രീലങ്കൻ താരം തിസാര പെരേരക്കും വംശീയാധിക്ഷേപം നേരിട്ടിട്ടുണ്ടെന്നാണ് സമ്മി ആരോപണം ഉന്നയിച്ചത്. ആ സമയത്ത് കാലു എന്നായിരുന്നു തന്നെ വിളിച്ചിരുന്നതെന്നും അതിൻ്റെ അർത്ഥം കറുത്തവൻ എന്നാണെന്ന് ഇപ്പോഴാണ് തനിക്ക് മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആ വാക്കിന്റെ അര്‍ഥം കരുത്തുറ്റവന്‍ എന്നാണ് താൻ കരുതിയത് സമ്മി കൂട്ടിച്ചേർത്തു.

എന്നാൽ, അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്ന് മുൻ ദേശീയ താരങ്ങളും സൺ റൈസേഴ്സിൽ സമ്മിക്കൊപ്പം കളിച്ചവരുമായ പാർത്ഥിവ് പട്ടേലും ഇർഫാൻ പത്താനും പറഞ്ഞിരുന്നു. അങ്ങനെ എന്തെങ്കിലും നടന്നതായി അറിവില്ലെന്നും നടന്നു എങ്കിൽ അത് വിഷമമാണെന്നും അവർ പറഞ്ഞു.

Story Highlights: Did VVS laxman and Ishant Sharma address Darren Sammy kalu?

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top