Advertisement

വിൻഡീസ് ജഴ്സിയിൽ ബ്ലാക്ക് ലൈവ്സ് മാറ്റർ ലോഗോ: പ്രതിഷേധവുമായി ഇന്ത്യൻ ആരാധകർ

June 30, 2020
Google News 5 minutes Read
west indies jersey protest

ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ വെസ്റ്റ് ഇൻഡീസ് ടീം ജഴ്സിയിൽ ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ എന്നെഴുതിയ ലോഗോ പതിപ്പിച്ചാണ് കളിക്കാനിറങ്ങുന്നത്. കായികലോകത്ത് നടക്കുന്ന വർണവെറിക്കെതിരായ പ്രതിഷേധം എന്ന നിലക്കാണ് അവർ ഈ ലോഗോ പതിപ്പിച്ച ജഴ്സി അവതരിപ്പിച്ചത്. എന്നാൽ, ഈ ലോഗോക്കെതിരെ ഇന്ത്യൻ ആരാധകർ രംഗത്തെത്തിയിരിക്കുകയാണ്. വിമർശന കമൻ്റ് ഇടുന്നവരെ ഐസിസി ബ്ലോക്ക് ചെയ്യുകയാണെന്ന് പരാതിയുണ്ട്.

Read Also: സച്ചിന്റെ വിരമിക്കൽ പ്രഖ്യാപനം ഗെയിലിനെയും എന്നെയും കരയിപ്പിച്ചു; വിൻഡീസ് ഓൾറൗണ്ടർ

മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയുടെ വിക്കറ്റ് കീപ്പിംഗ് ഗ്ലൗവിൽ സൈനിക ചിഹ്നം പതിപ്പിച്ചത് നേരത്തെ വിവാദമായിരുന്നു. ഐസിസി നിർദ്ദേശം അനുസരിച്ച് ഇത് അദ്ദേഹം മാറ്റുകയും ചെയ്തിരുന്നു. ഇതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. ധോണിയുടെ വിക്കറ്റ് കീപ്പിംഗ് ഗ്ലൗവിലെ സൈനിക ചിഹ്നം മാറ്റാൻ ആവശ്യപ്പെട്ട ഐസിസി വെസ്റ്റ് ഇൻഡീസ് കളിക്കാരുടെ ജഴ്സിയിൽ ലോഗോ പതിപ്പിക്കാൻ അനുവാദം നൽകിയെന്ന വിചിത്രമായ പരാതിയാണ് അവർ ഉന്നയിക്കുന്നത്. ഇത്തരത്തിൽ പ്രതികരിക്കുന്നവരെ ഐസിസി ബ്ലോക്ക് ചെയ്യുകയാണെന്നറിയിച്ച് പലരും ട്വീറ്റ് ചെയ്യുന്നുമുണ്ട്.

Read Also: ഞങ്ങൾ ഗിനിപ്പന്നികളല്ല; ഇംഗ്ലണ്ട് പര്യടനം സാധാരണ രീതിയിലേക്ക് ജീവിതം മടങ്ങാൻ: ജേസൻ ഹോൾഡർ

2019 ലോകകപ്പിലെ ആദ്യ മത്സരത്തിലാണ് ധോണി ഇന്ത്യൻ സൈന്യത്തിന് ആദരവർപ്പിച്ച് ബലിദാൻ ലോഗോയുള്ള ഗ്ലൗ ധരിച്ചത്. ഇതാണ് ഐസിസി വിലക്കിയത്. ഐസിസി നിയമം അനുസരിച്ച് രാഷ്ട്രീയം, മതം, വംശീയത എന്നിവ പ്രതിനിധീകരിക്കുന്ന ചിഹ്നങ്ങൾ കളിക്കാരുടെ കീപ്പിംഗ് ഗിയറുകളിൽ പാടില്ല. ഇതേ തുടർന്നാണ് ബലിദാൻ ലോഗോ ഐസിസി വിലക്കിയത്.

മൂന്ന് ടെസ്റ്റുകൾ അടങ്ങിയ പരമ്പരക്കാണ് വെസ്റ്റ് ഇൻഡീസ് ഇംഗ്ലണ്ടിൽ എത്തിയത്. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ ക്വാറൻ്റീനിലാണ് ടീം അംഗങ്ങൾ കഴിയുന്നത്. മൂന്ന് ആഴ്ചത്തെ ക്വാറൻ്റീനു ശേഷമാവും മത്സരങ്ങൾ ആരംഭിക്കുക. സതാംപ്ടണിലാണ് ആദ്യ ടെസ്റ്റ്. കൊറോണക്ക് ശേഷമുള്ള ആദ്യ രാജ്യാന്തര ക്രിക്കറ്റ് മത്സരമാവും ഇത്. ജൂലായ് എട്ടിനാണ് ആദ്യ മത്സരം.

Story Highlights: West Indies black lives matter jersey indian fans protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here