ഐപിഎൽ മാച്ച് 46: കൊൽക്കത്ത ബാറ്റ് ചെയ്യും; ഇരു ടീമുകളിലും മാറ്റങ്ങളില്ല

kkr kxip ipl tos

ഐപിഎൽ 13ആം സീസണിലെ 46ആം മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റ് ചെയ്യും. ടോസ് നേടിയ കിംഗ്സ് ഇലവൻ ക്യാപ്റ്റൻ ലോകേഷ് രാഹുൽ കൊൽക്കത്തയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളും മാറ്റങ്ങളില്ലാതെയാണ് ഇറങ്ങുന്നത്.

പോയിൻ്റ് പട്ടികയിൽ നാലാമതും അഞ്ചാമതുമുള്ള ഇരു ടീമുകളും പ്ലേ ഓഫ് ലക്ഷ്യമാക്കിയാണ് ഇറങ്ങുന്നത്. ഇരു ടീമുകളും 11 മത്സരങ്ങൾ വീതം കളിച്ചു. കൊൽക്കത്തയ്ക്ക് 6 ജയത്തിൽ നിന്ന് 12 പോയിൻ്റും പഞ്ചാബിന് 5 ജയത്തിൽ നിന്ന് 10 പോയിൻ്റും ഉണ്ട്.

Read Also : ഐപിഎൽ മാച്ച് 46: ഇന്ന് നാലും അഞ്ചും സ്ഥാനക്കാർ തമ്മിൽ പോര്

തുടർ തോൽവികൾ കഴുകിക്കളഞ്ഞ് അവസാനം കളിച്ച നാല് മത്സരങ്ങളിലും വിജയിച്ച് പഞ്ചാബ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഡെത്ത് ഓവർ ബൗളിംഗിലെ പോരായ്മകൾ പരിഹരിച്ച കിംഗ്സ് ഇലവൻ പ്ലേ ഓഫ് കളിക്കാനുള്ള സാധ്യത ഏറെയാണ്. ക്രിസ് ഗെയിലിൻ്റെ വരവോടെ ബാറ്റിംഗ് അല്പം കൂടി ശക്തമായിട്ടുണ്ട്.

കൊൽക്കത്തയാവട്ടെ, സ്ഥിരത കാണിക്കുന്നില്ല എന്നത് മാനേജ്മെൻ്റിനു തലവേദനയാണ്. കഴിഞ്ഞ മത്സരത്തിൽ സുനിൽ നരേനും നിതീഷ് റാണയും ചേർന്ന കൂട്ടുകെട്ടാണ് തുടക്കത്തിലെ തകർച്ചയിൽ നിന്ന് കെകെആറിനെ രക്ഷിച്ചെടുത്തത്. ദിനേശ് കാത്തികിൻ്റെ ഫോം വലിയ ഒരു പ്രശ്നമാണ്. ത്രിപാഠി, ശുഭ്മൻ ഗിൽ എന്നിവരും സ്ഥിരതയില്ലാതെ ബുദ്ധിമുട്ടുകയാണ്. അതേസമയം, പാറ്റ് കമ്മിൻസ് വിക്കറ്റ് കോളത്തിൽ തിരികെയെത്തിയത് ടീമിന് ആശ്വാസമാവും.

Story Highlights kolkata knight riders vs kings xi punjab toss

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top