Advertisement

ഐപിഎൽ മാച്ച് 46: ഇന്ന് നാലും അഞ്ചും സ്ഥാനക്കാർ തമ്മിൽ പോര്

October 26, 2020
2 minutes Read
kkr kxip ipl preview
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ത്യൻ പ്രീമിയർ ലീഗ് 13ആം സീസണിലെ 46ആം മത്സരത്തിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കിംഗ്സ് ഇലവൻ പഞ്ചാബിനെ നേരിടും. പോയിൻ്റ് പട്ടികയിൽ യഥാക്രമം നാലാമതും അഞ്ചാമതുമുള്ള ഇരു ടീമുകളും പ്ലേ ഓഫ് ലക്ഷ്യമാക്കിയാണ് ഇറങ്ങുന്നത്. ഇരു ടീമുകളും 11 മത്സരങ്ങൾ വീതം കളിച്ചു. കൊൽക്കത്തയ്ക്ക് 6 ജയത്തിൽ നിന്ന് 12 പോയിൻ്റും പഞ്ചാബിന് 5 ജയത്തിൽ നിന്ന് 10 പോയിൻ്റും ഉണ്ട്.

Read Also : രാജസ്ഥാൻ ജയിച്ചു; പ്ലേ ഓഫിൽ നിന്ന് ആദ്യം പുറത്താവുന്ന ടീമായി ചെന്നൈ സൂപ്പർ കിംഗ്സ്

തുടർ തോൽവികൾ കഴുകിക്കളഞ്ഞ് അവസാനം കളിച്ച നാല് മത്സരങ്ങളിലും വിജയിച്ച് പഞ്ചാബ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഡെത്ത് ഓവർ ബൗളിംഗിലെ പോരായ്മകൾ പരിഹരിച്ച കിംഗ്സ് ഇലവൻ പ്ലേ ഓഫ് കളിക്കാനുള്ള സാധ്യത ഏറെയാണ്. ക്രിസ് ഗെയിലിൻ്റെ വരവോടെ ബാറ്റിംഗ് അല്പം കൂടി ശക്തമായിട്ടുണ്ട്. പരുക്കേറ്റ മായങ്ക് അഗർവാൾ കഴിഞ്ഞ മത്സരത്തിൽ കളിച്ചിരുന്നില്ല. മായങ്ക് പരുക്കിൽ നിന്ന് മുക്തനായാൽ മൻദീപ് സിംഗിനു പകരം ടീമിലെത്തും. മാക്സ്‌വൽ മോശം ഫോം തുടരുകയാണെങ്കിലും അദ്ദേഹം ടീമിൽ തുടരാൻ തന്നെയാണ് സാധ്യത.

Read Also : ബ്ലാക്ക് ലൈവ്സ് മാറ്ററിനു പിന്തുണ അർപ്പിച്ച് ഹർദ്ദിക് പാണ്ഡ്യ

കൊൽക്കത്തയാവട്ടെ, സ്ഥിരത കാണിക്കുന്നില്ല എന്നത് മാനേജ്മെൻ്റിനു തലവേദനയാണ്. കഴിഞ്ഞ മത്സരത്തിൽ സുനിൽ നരേനും നിതീഷ് റാണയും ചേർന്ന കൂട്ടുകെട്ടാണ് തുടക്കത്തിലെ തകർച്ചയിൽ നിന്ന് കെകെആറിനെ രക്ഷിച്ചെടുത്തത്. ദിനേശ് കാത്തികിൻ്റെ ഫോം വലിയ ഒരു പ്രശ്നമാണ്. ത്രിപാഠി, ശുഭ്മൻ ഗിൽ എന്നിവരും സ്ഥിരതയില്ലാതെ ബുദ്ധിമുട്ടുകയാണ്. അതേസമയം, പാറ്റ് കമ്മിൻസ് വിക്കറ്റ് കോളത്തിൽ തിരികെയെത്തിയത് ടീമിന് ആശ്വാസമാവും. റസലിൻ്റെ പരുക്ക് മാറിയാലും നരേൻ കഴിഞ്ഞ മത്സരത്തിൽ കളിച്ച ഇന്നിംഗ്സ് റസലിനെ പുറത്തിരുത്തിയേക്കും.

Story Highlights – kings xi punjab vs kolkata knight riders preview

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement