ലൈഫ് മിഷൻ : കമ്മീഷൻ നൽകാൻ സന്തോഷ് ഈപ്പൻ ഡോളർ വാങ്ങിയത് കരിഞ്ചന്തയിൽ നിന്ന്

ലൈഫ് മിഷൻ ഇടപാടിലെ വിവരങ്ങൾ പുറത്ത്. കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരൻ ഖാലിദിന് കമ്മീഷൻ നൽകാൻ യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പൻ സന്തോഷ് ഈപ്പൻ ഡോളർ വാങ്ങിയത് കരിഞ്ചന്തയിൽ നിന്നെന്ന് റിപ്പോർട്ട്. സന്തോഷ് ഈപ്പൻ നൽകിയ മൊഴിയുടെ പകർപ്പ് 24 ന് ലഭിച്ചു.
നാല് ലക്ഷം യു.എസ് ഡോളറായും ഒരു കോടി ഇന്ത്യൻ രൂപയായുമാണ് ഖാലിദിന് കമ്മീഷൻ നൽകിയത്. സന്തോഷ് ഈപ്പൻ മൂന്ന് ലക്ഷം യു.എസ് ഡോളർ എറണാകുളത്ത് നിന്നാണ് വാങ്ങിയത്. ഒരു ലക്ഷം തിരുവനന്തപുരത്ത് നിന്നും വാങ്ങി. ആക്‌സിസ് ബാങ്കിലെ ശേഷാദ്രി, ഇർഷാദ് എന്നിവരാണ് കരിഞ്ചന്തയിൽ നിന്ന് ഡോളർ സംഘടിപ്പിച്ചത്.
മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത് കമ്മീഷൻ പണം നൽകിയ ശേഷം മാത്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു. 3.80 കോടി ഖാലിദിനും 59 ലക്ഷം സന്ദീപ് നായർക്കും കമ്മീഷനായി നൽകി. ഇതിനു പിറകെ ശിവശങ്കറിനെ സെക്രട്ടേറിയറ്റിലെത്തി കണ്ടു. തുടർന്ന് ശിവശങ്കർ തന്റെ കാബിനിലേക്ക് യു.വി ജോസിനെ വിളിച്ചു വരുത്തി പരിചയപ്പെടുത്തി. ഇവിടെ വച്ച് ലൈഫ് മിഷൻ പദ്ധതിയെക്കുറിച്ച് യു.വി ജോസിനോട് സംസാരിച്ചുവെന്നും മൊഴിയിൽ പറയുന്നു.
Story Highlights – santhosh eapen bought dollar from black market
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here