ഇന്ന് വിദ്യാരംഭം: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ

ഇന്ന് വിദ്യാരംഭം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുരുന്നുകൾ ഇന്ന് ആദ്യാക്ഷരം കുറിച്ചു. കൊവിഡ് കാലമായതുകൊണ്ട് തന്നെ ക്ഷേത്രങ്ങളിൽ തിരക്ക് കുറവായിരുന്നു.
ചരിത്രത്തിൽ ആദ്യമായി ഇത്തവണ തുഞ്ചൻ പറമ്പിൽ എഴുത്തിനിരുത്ത് ഇല്ല. പകരം ഓൺലൈനിലൂടെ രജിസ്റ്റർ ചെയ്ത കുട്ടികൾക്ക് എം.ടി വാസുദേവൻ നായരുടെ പ്രഭാഷണ വീഡിയോ നൽകും. മലപ്പുറം ജില്ലയിലെ കൊവിഡ് വ്യാപനം കണക്കിൽ എടുത്താണ് ഇവിടെ കർശന നിയന്ത്രണം ഏർപ്പെടുത്തിയത്.
അതേസമയം പൂജക്ക് വച്ച പുസ്തകങ്ങൾ എടുക്കാൻ നാട്ടുകാർ ഇത്തവണയും എത്തും. എന്നാൽ ഒരേ സമയം അഞ്ചുപേരിൽ കൂടുതൽ പ്രവേശിപ്പിക്കില്ല.
Read Also : കുഞ്ഞുങ്ങളെ വീട്ടില്‍ എഴുത്തിനിരുത്താം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പൂജവയ്പ്, വിദ്യാരംഭം തുടങ്ങിയവയിൽ ആൾക്കൂട്ട ആഘോഷങ്ങൾ ഒഴിവാക്കി എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിൽ പനച്ചിക്കാട് അടക്കമുള്ള ക്ഷേത്രങ്ങളിൽ എഴുത്തിനിരുത്താൻ എത്തിയവരുടെ എണ്ണം പതിവിലും കുറവാണ്.
Story Highlights – vidyarambham
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here