വിദ്യാരംഭത്തിന് ഒരുക്കങ്ങളുമായി കൊച്ചി ലുലു; 24 ന്യൂസുമായി ചേർന്ന് വിപുലമായ സജ്ജീകരണങ്ങൾ

വിദ്യാരംഭത്തിനുള്ള വിപുലമായ ഒരുക്കങ്ങളുമായി കൊച്ചി ലുലു. 24 ന്യൂസുമായി ചേർന്നാണ് കുട്ടികൾക്ക് വിദ്യാരംഭത്തിനുള്ള വിപുലമായ സജ്ജീകരണങ്ങൾ ലുലു മാളിൽ തയാറാക്കിയിരിക്കുന്നത്. ആദ്യാക്ഷരം കുറിക്കാനായി ലുലു മാളിലെ മെയിൻ ഏട്രിയത്തിലാണ് സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ചൊവ്വാഴ്ച രാവിലെ 9 മുതൽ ലുലു മാളിലെ മെയിൻ ഏട്രിയത്തിൽ നടക്കുന്ന വിദ്യാരംഭ ചടങ്ങിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ചടങ്ങിൽ ആദ്യാക്ഷരം കുറിക്കാനെത്തുന്ന കുട്ടികൾക്കെല്ലാം പ്രത്യേകം സമ്മാനങ്ങളും നൽകും.
സംവിധായകൻ മേജർ രവി, നിഫ്റ്റ് ഡയറക്ടർ കേണൽ അഖിൽ കുൽക്ഷേത്ര, നടൻ ശ്രീകാന്ത് മുരളി, നർത്തകി സോഫിയ സുദീപ്, എഴുത്തുകാരൻ അഭിലാഷ് പിള്ള, സംഗീത സംവിധായകൻ രതീഷ് വേഗ തുടങ്ങിയവർ കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കും. കൂടാതെ സാമൂഹിക സാംസ്കാരിക മേഖലയിലെ നിരവധി പേരും ചടങ്ങിൽ സാന്നിദ്ധ്യമേകും. +919778800853 എന്ന നമ്പറിൽ ബന്ധപ്പെട്ട് വിദ്യാരംഭത്തിന് രജിസ്ടർ ചെയ്യാം.
Story Highlights: Kochi Lulu Mall and 24 news with preparation of the Vidyarambham
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here