Advertisement

എം.സി. കമറുദ്ദീന്‍ എംഎല്‍എക്കെതിരായ കേസ് റദ്ദാക്കാന്‍ ആകില്ലെന്ന് സര്‍ക്കാര്‍

October 27, 2020
Google News 2 minutes Read
case against MC Kamaruddin MLA cannot be dismissed; State Government

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പില്‍ എം.സി. കമറുദ്ദീന്‍ എംഎല്‍എക്കെതിരായ കേസ് റദ്ദാക്കാന്‍ ആകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ജ്വല്ലറിയുടെ പേരില്‍ നടത്തിയത് വ്യാപക തട്ടിപ്പാണ്. നിരവധി ആളുകളുടെ പണം നഷ്ടമായിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. തനിക്കെതിരായ വഞ്ചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കമറുദ്ദീന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

‘ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പില്‍ എം.സി. കമറുദ്ദീന്‍ എംഎല്‍എക്കെതിരായ കേസ് റദ്ദാക്കാന്‍ ആകില്ല. ജ്വല്ലറിയുടെ പേരില്‍ നടത്തിയത് വ്യാപക തട്ടിപ്പാണ്. നിരവധി ആളുകളുടെ പണം നഷ്ടമായിട്ടുണ്ട്. തട്ടിയ പണം എവിടേക്ക് പോയെന്ന് കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണ്. ജ്വല്ലറി ഡയറക്ടര്‍ ആയ എം.സി. കമറുദ്ദീനും കേസില്‍ തുല്യ പങ്കാളിത്തം ഉണ്ട്. വഞ്ചനാ കേസ് റദ്ദാക്കിയാല്‍ അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും അതിനാല്‍ കേസ് റദ്ദാക്കാന്‍ ആകില്ലെന്നും ‘ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന് സമാനമായ കേസ് ആണ് ഇതെന്ന ഗുരുതരമായ ആരോപണവും സര്‍ക്കാര്‍ കോടതിയില്‍ ഉന്നയിച്ചു. ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട് 84 കേസ് ഇതുവരെ എടുത്തതായും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. അതേസമയം, സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് എം.സി. കമറുദ്ദീന്‍ എംഎല്‍എ ആവശ്യപ്പെട്ടു. തുടര്‍ന്ന് കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കാനായി മാറ്റി.

Story Highlights case against MC Kamaruddin MLA cannot be dismissed; State Government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here