ഇടുക്കിയില്‍ വയോധികയുടെ വീട് ആക്രമിച്ച് 40 പവന്‍ മോഷ്ടിച്ചു; നാല് പേര്‍ അറസ്റ്റില്‍

ഇടുക്കി ശാന്തന്‍പാറയില്‍ വയോധികയുടെ വീടിന് നേരെ നടന്ന ഗൂണ്ടാ ആക്രമണത്തില്‍ നാല് പേര്‍ അറസ്റ്റില്‍. പന്തടിക്കളം സ്വദേശിനി ജലീന മേരി ഗില്‍ബര്‍ട്ടിന്റെ വീടാണ് ആക്രമിച്ചത്. 40 പവനും മൂന്ന് ലക്ഷം രൂപയും ഗൂണ്ട സംഘം കവര്‍ന്നെടുത്തു. കേസില്‍ ഇനിയും ആറ് പ്രതികളെ പിടികൂടാനുണ്ട്.
Read Also : ദയാവധം ആവശ്യപ്പെട്ട് സർക്കാരിന് അപേക്ഷ നൽകി വയോധികൻ
ശനിയാഴ്ച മൂന്നരയോടെയാണ് ശാന്തന്‍പാറ പഞ്ചായത്തിലെ പന്തടിക്കളത്ത് വയോധികയുടെ വീടിന് നേര്‍ക്ക് പത്ത് അംഗ ഗൂണ്ടാ സംഘത്തിന്റെ ആക്രമണം ഉണ്ടായത്. അതിക്രമിച്ചു കടന്ന സംഘം ജലീനയുടെ വീടും വീട്ടുപകരണങ്ങളും പൂര്‍ണമായും തകര്‍ത്തു.
ആക്രമണം നടക്കുമ്പോള്‍ ജലീനയും അഞ്ച് വയസുള്ള പേരക്കുട്ടിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. കുട്ടിയെയും എടുത്ത് ഇവര്‍ പുറത്തേയ്ക്ക് ഓടി രക്ഷപെട്ടു.
വീട്ടില്‍ സൂക്ഷിരുന്ന 40 പവന്‍ സ്വര്‍ണവും മൂന്ന് ലക്ഷം രൂപയും അക്രമികള്‍ കവര്‍ന്നെടുത്തു. സ്ഥലത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി. ബാക്കിയുള്ള പ്രതികള്‍ക്കായി അന്വേഷണം നടക്കുകയാണ്.
Story Highlights – robbery, gold theft, goondas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here