അന്വേഷണ ഏജന്‍സികള്‍ പുറത്തുവിട്ടിരിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍; ചെന്നിത്തല

Gold smuggling; Evidence proving the role of the CM's office; Chennithala

സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളാണ് അന്വേഷണ ഏജന്‍സികള്‍ പുറത്തുവിട്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊടുവളളി സംഘവുമായി കൂടുതല്‍ ബന്ധം സിപിഐഎമ്മിനാണ്. ഇപ്പോള്‍ നെഞ്ചിടിപ്പ് കൂടിയിരിക്കുന്നതും മുട്ട് കൂട്ടിയിടിക്കുന്നതും മുഖ്യമന്ത്രിക്കാണെന്നും ചെന്നിത്തല ആരോപിച്ചു. കെ.എം. ഷാജി എം.എല്‍.എയെ വേട്ടയാടാന്‍ ബോധപൂര്‍വ നീക്കം നടക്കുന്നതായും ചെന്നിത്തല കുറ്റപ്പെടുത്തി.

ശിവശങ്കറിന്റെ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍, സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് വ്യക്തമാക്കുന്നുണ്ട്. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്തുവന്നിരിക്കുന്നത്, ഏതന്വേഷണത്തെയും സ്വാഗതം ചെയ്ത മുഖ്യമന്ത്രിക്കും സിപിഎഐമ്മിനും ഇപ്പോള്‍ വേവാലാതിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Story Highlights Gold smuggling; Evidence proving the role of the CM’s office; Chennithala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top