ഹത്‌റാസ് കൂട്ടബലാത്സംഗക്കൊല കേസ്; മേൽനോട്ട ചുമതല അലഹബാദ് ഹൈക്കോടതിക്ക്

ഹത്‌റാസ് കൂട്ടബലാത്സംഗക്കൊല കേസിൽ അന്വേഷണത്തിന് അലഹബാദ് ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്ന് സുപ്രിംകോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് എസ്.എ.ബോംബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നതിനൊപ്പം കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന്റെ സുരക്ഷിതത്വവും ഹൈക്കോടതി ഉറപ്പാക്കണമെന്നും സുപ്രിംകോടതി നിർദേശിച്ചു.

അന്വേഷണം പൂർത്തിയായ ശേഷം കേസിന്റെ വിചാരണ ഡൽഹിയിലേക്ക് മാറ്റുന്ന കാര്യം ആലോചിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ട ഉത്തരവിൽ അലഹാബാദ് ഹൈക്കോടതി ഇരയുടേയും കുടുംബത്തിന്റേയും പേര് വിവരങ്ങൾ ഉൾപ്പെടുത്തിയ കാര്യം സോളിസിറ്ററൽ ജനറൽ തുഷാർ മേത്ത സുപ്രിംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. പീഡനക്കേസിലെ ഇരയുടേയും കുടുംബത്തിന്റേയും സ്വകാര്യത സംരക്ഷിക്കാൻ ശ്രദ്ധിക്കണമെന്നും ഇവരുടെ പേരുകൾ അടിയന്തരമായി കോടതി രേഖകളിൽ നിന്ന് നീക്കണമെന്നും സുപ്രിംകോടതി നിർദേശിച്ചു.

Story Highlights Hathras gang rape case, Supreme court of India

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top