കാസർഗോഡ് ജില്ലയ്ക്ക് ആശ്വാസ ദിനം; രണ്ടാം ദിവസവും കൊവിഡ് സ്ഥിരീകരിച്ചത് 100ൽ താഴെ ആളുകൾക്ക് മാത്രം

കാസർഗോഡ് ജില്ലയിൽ തുടർച്ചയായ രണ്ടാം ദിവസവും കൊവിഡ് സ്ഥിരീകരിച്ചത് 100ൽ താഴെ ആളുകൾക്ക്. ജില്ലയിൽ പുതുതായി 65 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

64 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഒരാൾ ഇതര സംസ്ഥാനത്ത് നിന്നെത്തിയതാണ്. അതേസമയം, രോഗം ഭേദമാവുന്നവരുടെ എണ്ണം വർധിക്കുന്നത് ആശ്വാസമാണ്. പുതുതായി 213 പേർ രോഗമുക്തരായി.

Story Highlights kasargod covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top