കാസര്‍ഗോഡ് കൊവിഡ് നിയന്ത്രണം; ഉത്തരവ് പിന്‍വലിച്ചതിനെതിരെ പൊതുതാത്പര്യ ഹര്‍ജി

കൊവിഡ് സാഹചര്യത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ ഏര്‍പ്പെടുത്തിയ പൊതുസമ്മേളനങ്ങള്‍ക്കുള്ള വിലക്ക് പിന്‍വലിച്ചതിനെതിരെ ഹര്‍ജി. പൊതുപരിപാടികള്‍ വിലക്കിക്കൊണ്ടുള്ള ഉത്തരവ് ഇന്നലെ വൈകുന്നേരമാണ് ജില്ലാ കളക്ടര്‍ പിന്‍വലിച്ചത്. ഇതിനെതിരെയാണ് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ നടത്തിപ്പിനായാണ് ഉത്തരവ് പിന്‍വലിച്ചതെന്നും ഉത്തരന് നടപ്പാക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
ഉത്തരവിറക്കി മൂന്ന് മണിക്കൂറിനുള്ളില്‍ തന്നെ പിന്‍വലിച്ചത് സിപിഐഎം സമ്മേളനം നടക്കാന്‍ പോകുന്നത് കൊണ്ടാണെന്ന വിമര്‍ശനവും വിഷയത്തില്‍ ഉയര്‍ന്നിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 36 ശതമാനമാണ് കാസര്‍ഗോഡ് ജില്ലയില്‍. കൊവിഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയത് സിപിഐഎം ജില്ലാ സമ്മേളനം അനിശ്ചിതത്തിലാക്കിയിരുന്നു.
അതിനിടെ കാസര്‍ഗോഡ് ജില്ലാ കളക്ടറെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്തെത്തി. ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് സിപിഐഎം ഭീഷണിക്ക് വഴങ്ങിയാണ് കളക്ടര്‍ പിന്‍വലിച്ചതെന്ന് എംപി വിമര്‍ശിച്ചു. ഉത്തരവ് പിന്‍വലിച്ചത് സിപിഐഎം ജില്ലാ സമ്മേളനം തടസമില്ലാതെ നടക്കാനാണ്. വിഷയത്തില്‍ ജില്ലാ കളക്ടറുടെ വിശദീകരണം തൃപ്തികരമല്ലെന്നും സംസ്ഥാനത്തെ ഒമിക്രോണ്‍ വ്യാപനത്തിന് കാരണം സിപിഐഎം സമ്മേളനങ്ങളാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി പ്രതികരിച്ചു.
Read Also : കൊവിഡ് വ്യാപനം; നാല് ട്രെയിനുകൾ റദ്ദാക്കി
ജില്ലയില്‍ ആള്‍ക്കൂട്ട നിയന്ത്രണം ഉണ്ടെങ്കിലും 185 പേരാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുക. പാര്‍ട്ടി ശക്തി കേന്ദ്രമായ മടിക്കൈ അമ്പലത്തുകരയിലാണ് മൂന്ന് ദിവസത്തെ സിപിഐഎം ജില്ലാ സമ്മേളനം നടക്കുന്നത്. 150 പ്രതിനിധികളും 35 ജില്ലാ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും. പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. കൊവിഡ് നിയന്ത്രണങ്ങള്‍ ഉളളതിനാല്‍ പൊതുസമ്മേളനം ഒഴിവാക്കിയിട്ടുണ്ട്.
Story Highlights : kasargod covid, covid protocol, cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here