Advertisement

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം നാളെ ; മുന്നാക്ക സംവരണ വിഷയത്തില്‍ നിലപാട് ചര്‍ച്ചയാവും

October 27, 2020
Google News 1 minute Read
KPCC Political Affairs Committee meeting tomorrow

സംവരണ വിഷയത്തില്‍ നിലപാട് ചര്‍ച്ചചെയ്യാന്‍ കെപിസിസി രാഷ്ട്രീയകാര്യസമിതി നാളെ യോഗം ചേരും. മുന്നണിയിലെ മുഖ്യ ഘടക കക്ഷിയായ മുസ്‌ലിം ലീഗ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുമ്പോള്‍ കോണ്‍ഗ്രസ് നിലപാട് നിര്‍ണായകമാണ്. സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക സംവരണത്തില്‍ മുസ്‌ലിം ലീഗ് എതിര്‍പ്പ് അറിയിച്ചപ്പോഴും കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടില്ല.

സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പിന്നാക്ക-ന്യൂനപക്ഷ സംഘടനകള്‍ യോജിച്ച പ്രക്ഷോഭത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ക്കൂടിയാണ് കോണ്‍ഗ്രസ് നാളെ അടിയന്തര നേതൃയോഗം ചേരുന്നത്. പാര്‍ലമെന്റിലുള്‍പ്പെടെ മുന്നാക്കസംവരണത്തെ പിന്തുണച്ച കോണ്‍ഗ്രസ് സംസ്ഥാനത്ത് മറിച്ചൊരു നിലപാട് സ്വീകരിക്കാന്‍ സാധ്യതയില്ല. എന്നാല്‍ ലീഗിന്റെയും മുസ്‌ലിം സംഘടകളുടെയും
എസ്എന്‍ഡിപിയുടെയുമെല്ലാം വിയോജിപ്പ് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നുണ്ട്. പിന്നാക്ക വിഭാഗങ്ങളുടെ സാധ്യതകള്‍ നഷ്ടമാകാതെ സര്‍ക്കാര്‍ മുന്നോട്ടു പോകണമെന്ന നിലാപാടായിരിക്കും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് കൈക്കൊളളുക. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും യോഗത്തിന്റെ അജണ്ടയില്‍ വരും. മുന്നണി വിപുലീകരണ ചര്‍ച്ചകളും യോഗത്തിലുണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് മുന്നണി വിപൂലീകരിക്കാനുളള സാധ്യതകളാണ് നേതൃത്വം വിലയിരുത്തുന്നത്. സര്‍ക്കാരിനെതിരായ തുടര്‍ പ്രക്ഷോഭങ്ങള്‍ക്കും യോഗം രൂപം നല്‍കും.

Story Highlights KPCC Political Affairs Committee meeting tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here