ലോകസുന്ദരി പട്ടം നേടിയ പ്രിയങ്ക ചോപ്രയെ അഭിനന്ദിക്കുംമുന്‍പ് അമ്മ പറഞ്ഞ മണ്ടത്തരം

ഹോളിവുഡിലും ചുവടുറപ്പിച്ച ഇന്ത്യന്‍ താരമാണ് പ്രിയങ്ക ചോപ്ര. തന്റെ സൗന്ദര്യത്തിലൂടെയും അഭിനയമികവിലൂടെയും ഇംഗ്ലീഷുകാരുടെ പ്രിയം കൂടി നേടാന്‍ താരത്തിനായി. എന്നാല്‍ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം താരം പങ്കുവച്ച വിഡിയോയാണ്.
2000ല്‍ മിസ് വേള്‍ഡ് ആയാണ് വിനോദ മേഖലയിലേക്ക് പ്രിയങ്കയുടെ കടന്നുവരവ്. അതും 18ാം വയസില്‍. മിസ് വേള്‍ഡ് പട്ടം നേടിയ മകളോട് പ്രിയങ്കയുടെ അമ്മയും ഡോക്ടറുമായ മധു ചോപ്ര പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ട്രെന്‍ഡിംഗ്. ലോക സുന്ദരി പട്ടം നേടിവന്ന മകളോട് പറയാന്‍ ആദ്യം തന്നെ വായില്‍ നിന്ന് വീണത് മണ്ടത്തരമാണെന്ന് മധു ചോപ്ര തന്നെ സമ്മതിക്കുന്നുണ്ട് പ്രിയങ്ക സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വിഡിയോയില്‍.
Read Also : പ്രിയങ്ക ചോപ്ര- നിക്ക് ജൊനാസ് ദമ്പതികൾ അമേരിക്കയിൽ സ്വന്തമാക്കിയത് 144 കോടിയുടെ ആഡംബര വീട്
‘നീ ലോകസുന്ദരി ആയതില്‍ ഞാന്‍ സന്തോഷിക്കുന്നുവെന്ന് പറയേണ്ടതിന് പകരം ഇനി നിന്റെ പഠനം എന്ത് ചെയ്യും? എന്നാണ് പ്രിയങ്കയോട് ആദ്യമായി ഞാന്‍ ചോദിച്ചത്’ എന്ന് മധു ഓര്‍ക്കുന്നു.
അന്ന് മകള്‍ ലോക സുന്ദരിയായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ വേദിയിലുണ്ടായിരുന്ന ഇന്ത്യക്കാരെല്ലാം എഴുന്നേറ്റ് നിന്ന് കയ്യടിച്ചുവെന്നും സന്തോഷം കൊണ്ട് തന്റെ കണ്ണ് നിറഞ്ഞുവെന്നും മധു ചോപ്ര പറയുന്നുണ്ട്. പ്രിയങ്കയും അമ്മയും സഹോദരനും തമ്മിലുള്ള അഭിമുഖമാണ് വിഡിയോയിലുള്ളത്.
Story Highlights – priyanka chopra, miss world
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here