മലപ്പുറത്ത് യുവാവിന് പൊലീസിന്റെ ക്രൂരമർദനം; പൂർണ നഗ്നനാക്കി മർദിച്ചെന്ന് പരാതി; നടപടി

മലപ്പുറത്ത് യുവാവിന് പൊലീസിന്റെ ക്രൂരമർദനം. പൊന്നാനി തെക്കുമുറി സ്വദേശിയും മുൻ ഡി.വൈ.എഫ്.ഐ തെക്കുമുറി യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമായ എം. വി. നജുമുദ്ദീനാണ് പരാതിയുമായി രംഗത്തെത്തിയത്. പൊന്നാനി, തിരൂർ പൊലീസ് സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
പൊന്നാനി സ്റ്റേഷനിലെ എസ്‌ഐ ബേബിച്ചൻ ജോർജ്, സിവിൽ പൊലീസ് ഓഫീസർ ഷിജി, തിരൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അനീഷ് പീറ്റർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മർദനമെന്നാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. പൊന്നാനി പൊലീസ് ക്വാർട്ടേഴ്‌സിൽ എത്തിച്ച് പൂർണ നഗ്നനാക്കി മർദിച്ചെന്നും പരാതിയിൽ പറയുന്നു.
പൊന്നാനി സ്വദേശിനിയായ സ്ത്രീയുടെ പരാതി അന്വേഷിക്കാനെന്ന വ്യാജേനെ വീട്ടിൽ നിന്ന് കൂട്ടികൊണ്ടുപോയായിരുന്നു മർദനം. കേസിൽ തിരൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അനീഷ് പീറ്ററിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു.
Story Highlights – Police Attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here