ബോളിവുഡ് നടി ദീപിക പദ്‌ക്കോണിന്റെ മാനേജർ കരിഷ്മ പ്രകാശിന് നാർകോട്ടിക്‌സ് ബ്യൂറോയുടെ സമൻസ്

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ദീപിക പദ്‌ക്കോണിന്റെ മാനേജർ കരിഷ്മ പ്രകാശിന് നാർകോട്ടിക്‌സ് ബ്യൂറോയുടെ സമൻസ്. സമൻസ് കൈപ്പറ്റാൻ കരിഷ്മ പ്രകാശ് സ്ഥലത്തില്ലാതിരുന്നതിനാൽ മുംബൈയിലെ അവരുടെ വസതിയുടെ വാതിലിൽ സമൻസ് പതിപ്പിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
നടൻ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ടുയർന്ന മയക്കുമരുന്ന് കേസിൽ നടിമാരായ രാകുൽ പ്രീത് സിംഗ്, ദീപിക പദ്‌ക്കോൺ, സാറാ അലി ഖാൻ, ശ്രദ്ധ കപൂർ എന്നിവരിൽ നിന്ന് അന്വേഷണ ഏജൻസി വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. നാർകോട്ടിക്‌സ് ബ്യൂറോയ്ക്ക് മുന്നിൽ ഹാജരായ ദീപികാ പദുക്കോണിനെ അവർ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു
സുശാന്ത് സിംഗ് രജ്പുത്തിന്റെ ടാലന്റ് മാനേജർ ജയ സാഹയുടെ വാട്‌സ് ആപ്പ് ചാറ്റിൽ നിന്നാണ് ദീപിക പദുക്കോണിന്റെയും ശ്രദ്ധ കപൂറിന്റെയും പേരുകൾ അന്വേഷണ സംഘം കണ്ടെത്തിയത്. അതേസമയം, കേസിൽ നടിമാരെ പ്രതി ചേർത്തിട്ടില്ല.
Story Highlights – Narcotics Bureau summons Karishma Prakash, manager of Bollywood actress Deepika Padukone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here