Advertisement

ഇനി ചിലപ്പോ ലോട്ടറി അടിച്ചാലോ; ഷാർജ സ്റ്റേഡിയത്തിനു പുറത്ത് പന്തിനായി കാത്തുനിൽക്കുന്ന ആളുകൾ: വിഡിയോ

October 27, 2020
3 minutes Read
people sharjah stadium ball

ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ യുഎഇയിലെ മൂന്ന് വേദികളിലായി നടക്കുകയാണ്. ഷാർജ, അബുദാബി, ദുബായ് എന്നീ മൂന്ന് വേദികളിൽ ഷാർജയ്ക്ക് മാത്രം ഒരു പ്രത്യേകതയുണ്ട്. അവിടെ സിക്സറുകൾ പലതും സ്റ്റേഡിയത്തിനു പുറത്ത് പോകും. കാരണം, സ്റ്റേഡിയം ചെറുതാണ്. ഷാർജയിൽ നടന്ന മത്സരങ്ങളിൽ എല്ലാം സ്റ്റേഡിയത്തിനു പുറത്ത് പന്തെത്തിയിട്ടുണ്ട്. ഈ പന്ത് റോഡിലൂടെ സഞ്ചരിക്കുന്ന പലർക്കും കിട്ടിയിട്ടുമുണ്ട്.

Read Also : ഉയരം കൂടും തോറും വീഴ്ചയുടെ വേദനയും കൂടും; ഡൽഹി ക്യാപിറ്റൽസിൻ്റെ വ്യാകുലതകൾ

ഐപിഎൽ നടക്കുമ്പോൾ ഷാർജ സ്റ്റേഡിയത്തിനു പുറത്ത് പോയി നിന്നാൽ ക്രിക്കറ്റ് ബോൾ കിട്ടുമെന്ന തിരിച്ചറിവ് ഇപ്പോൾ പലരും മുതലാക്കിയിരിക്കുകയാണ്. ഷാർജയിൽ മത്സരങ്ങൾ നടക്കുമ്പോൾ സ്റ്റേഡിയത്തിനു പുറത്ത് അവിടവിടെയായി ആളുകൾ നിലയുറപ്പിച്ചിരിക്കുന്നത് കാണാം. ലക്ഷ്യം, പന്ത് വന്നാൽ എടുക്കുക. ഇന്നലെ കൊൽക്കത്ത-പഞ്ചാബ് മത്സരം നടന്നപ്പോഴും ഇത്തരത്തിൽ ആളുകൾ എത്തിയിരുന്നു. ഇങ്ങനെ ആളുകൾ അവിടവിടെയായി നിൽക്കുന്ന ഒരു വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബ് 8 വിക്കറ്റിനു വിജയിച്ചിരുന്നു. 150 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബ് 18.5 ഓവറിൽ 2 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് വിജയിച്ചത്. രണ്ടാം വിക്കറ്റിൽ മൻദീപ് സിംഗും ക്രിസ് ഗെയിലും ചേർന്ന് കൂട്ടിച്ചേർത്ത റൺസാണ് പഞ്ചാബിന് അനായാസ ജയം സമ്മാനിച്ചത്. 66 റൺസെടുത്ത് പുറത്താവാതെ നിന്ന മൻദീപ് സിംഗാണ് പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ. ക്രിസ് ഗെയിൽ 51 റൺസ് നേടി. പഞ്ചാബിൻ്റെ തുടർച്ചയായ അഞ്ചാം ജയമാണ് ഇത്. ജയത്തോടെ പഞ്ചാബ് കൊൽക്കത്തയെ മറികടന്ന് നാലാം സ്ഥാനത്ത് എത്തി.

Story Highlights people waiting outside sharjah cricket stadium for cricket ball

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top