Advertisement

ഐപിഎൽ മാച്ച് 47: ഒന്നാം സ്ഥാനത്തേക്ക് കണ്ണുനട്ട് ഡൽഹി; പ്രതീക്ഷ കൈവിടാതെ ഹൈദരാബാദ്

October 27, 2020
Google News 2 minutes Read
srh dc ipl preview

ഇന്ത്യൻ പ്രീമിയർ ലീഗ് 13ആം സീസണിലെ 47ആം മത്സരത്തിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. പോയിൻ്റ് ടേബിളിൽ യഥാക്രമം രണ്ടാം സ്ഥാനത്തും ഏഴാം സ്ഥാനത്തുമാണ് ഇരു ടീമുകളുടെയും സ്ഥാനം. ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം. പോയിൻ്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള ഡൽഹി ടേബിളിൽ ഒന്നാമതെത്താൻ ഇറങ്ങുമ്പോൾ പ്ലേ ഓഫ് സാധ്യത നിലനിർത്താനായാണ് ഹൈദരാബാദ് ഇറങ്ങുക. ഇന്നത്തെ മത്സരത്തിൽ പരാജയപ്പെട്ടാൽ ഹൈദരാബാദിൻ്റെ പ്ലേ ഓഫ് സ്വപ്നങ്ങൾ ഏറെക്കുറെ അവസാനിക്കും.

Read Also : എന്തിനോ വേണ്ടി തിളയ്ക്കുന്ന കൊൽക്കത്തയും ഗെയിലിലൂടെ വിജയപാത തുറന്ന പഞ്ചാബും; ഇന്നത്തെ ഐപിഎൽ കാഴ്ച

അതിശക്തരെന്ന വിശേഷണം സീസണിലുടനീളം നിലനിർത്തിയ ഡൽഹി പക്ഷേ, കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ടത് ഇന്നത്തെ പോരാട്ടത്തെ ആകർഷണീയമാക്കും. ടോപ്പ് ഓർഡറിൽ ശിഖർ ധവാൻ റൺസ് കണ്ടെത്തുന്നത് പോസിറ്റീവായ കാര്യമാണെങ്കിലും മറ്റാരും ധവാനു പിന്തുണ നൽകുന്നില്ല. ക്യാപ്റ്റൻ ശ്രേയാസ് അയ്യരും അജിങ്ക്യ രഹാനെയും ഋഷഭ് പന്തുമൊക്കെ ഇക്കാര്യത്തിൽ കണക്കാണ്. അയ്യർ ആണ് അല്പമെങ്കിലും നന്നായി പ്രകടനം നടത്തുന്നത്. അത് തന്നെയാണ് ഡൽഹിയുടെ ഭയം. മികച്ച താരങ്ങളടങ്ങിയ ബാറ്റിംഗ് ഡിപ്പാർട്ട്മെൻ്റ് മിസ്ഫയർ ചെയ്തതാണ് കഴിഞ്ഞ മത്സരങ്ങളിൽ അവർ പരാജയപ്പെടാൻ കാരണമായത്. പക്ഷേ, ടീം മാറാൻ സാധ്യത കാണുന്നില്ല. ബൗളിംഗ് ഡിപ്പാർട്ട്മെൻ്റ് സെറ്റാണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നിറം മങ്ങിയ തുഷാർ ദേശ്പാണ്ഡെ തുടരുമോ എന്നത് സംശയമാണ്.

Read Also : അടുത്ത സീസണിലും ധോണി തന്നെ ടീമിനെ നയിക്കും; ചെന്നൈ സൂപ്പർ കിംഗ്സ് സിഇഒ

ഡേവിഡ് വാർണറും ജോണി ബെയർസ്റ്റോയും മനീഷ് പാണ്ഡെയും കെയിൻ വില്ല്യംസണും റാഷിദ് ഖാനുമൊക്കെ അടങ്ങിയ ഒരു സംഘം പോയിൻ്റ് പട്ടികയിൽ ഏഴാം സ്ഥാനത്ത് നിൽക്കുന്നു എന്നത് തന്നെ അത്ഭുതമാണ്. ബാറ്റിംഗ് നിരയുടെ ഫോം ആകെ പ്രശ്നമാണ്. ബെയർസ്റ്റോയോ വാർണറോ സ്ഥിരതയോടെ മികച്ച പ്രകടനങ്ങൾ നടത്തുന്നില്ല. മനീഷ് പാണ്ഡെയും പ്രിയം ഗാർഗുമൊക്കെ അങ്ങനെ തന്നെയാണ്. അബ്ദുൽ സമദും വിജയ് ശങ്കറും വ്യത്യസ്തമല്ല. അതുകൊണ്ട് തന്നെ അസ്ഥിരത ഇല്ലാതായെങ്കിൽ മാത്രമേ ഹൈദരാബാദ് മുന്നേറൂ. ചില ഒറ്റപ്പെട്ട പ്രകടനങ്ങൾ മാത്രമുള്ള അബ്ദുൽ സമദ് ഒരുപക്ഷേ, ഇന്ന് പുറത്തിരുന്നേക്കും. റാഷിദ് ഖാൻ, വിജയ് ശങ്കർ, നടരാജൻ തുടങ്ങിയവരടങ്ങിയ ബൗളിംഗ് ഡിപ്പാർട്ട്മെൻ്റ് ഭേദപ്പെട്ട പ്രകടനങ്ങൾ നടത്തുന്നുണ്ട്. ജേസൻ ഹോൾഡറുടെ വരവും ഹൈദരാബാദിനു ഗുണമാണ്.

Story Highlights sunrisers hyderabad vs delhi capitals preview

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here