അണ്‍ലോക്ക് 5 അടുത്ത മാസം 30 വരെ നീട്ടി

രാജ്യത്ത് അണ്‍ലോക്ക് 5 തുടരും. അടുത്ത മാസം 30 വരെയാണ് അണ്‍ലോക്ക് 5 നീട്ടിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സെപ്തംബര്‍ 30നാണ് അണ്‍ലോക്ക് 5 മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
കണ്ടെയ്ന്‍മെന്റ് സോണുകള്‍ അല്ലാത്ത ഇടങ്ങളില്‍ സിനിമ തിയറ്ററുകള്‍ 50 ശതമാനം സീറ്റുകളില്‍ ആളുകളെ കയറ്റി പ്രവര്‍ത്തിപ്പിക്കാം. സംസ്ഥാനത്തിന് പുറത്തേക്കും അകത്തേക്കും ഉള്ള ഗതാഗതത്തിനും തടസമുണ്ടാകില്ല.
Read Also : വേണ്ടത് അതിജാഗ്രത; അണ്‍ലോക്ക് നാലാംഘട്ടത്തില്‍ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി
കേന്ദ്രം നിശ്ചയിച്ചിരിക്കുന്നത് അല്ലാതെയുള്ള വിദേശ യാത്രകള്‍ക്ക് അനുമതിയില്ല. സ്‌കൂളും കോച്ചിംഗ് സ്ഥാപനങ്ങളും തുറക്കുന്നതിനുള്ള അനുമതി സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമാണ്. അതിനായി അധിക അനുവാദത്തിന്റെയോ നടപടിയുടെയോ ഇ-പെര്‍മിറ്റിന്റെയോ ആവശ്യമില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ ആഘോഷങ്ങള്‍ക്കും ചടങ്ങുകള്‍ക്കും 100ല്‍ അധികം ആളുകളെ പ്രവേശിപ്പിക്കലും (ഉപാധികളോടെ) അതത് പ്രദേശത്തെ ഗവണ്‍മെന്റുകള്‍ക്ക് തീരുമാനിക്കാവുന്നതാണ്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ശക്തമായി തുടരുമെന്നും ആഭ്യന്തര മന്ത്രാലയം.
Story Highlights – unlock 5.0, extended to nov 30
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here