Advertisement

കോഴിക്കോട്ട് ഇന്ന് 1149 പേര്‍ക്ക് കൊവിഡ്; 1106 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം

October 28, 2020
Google News 1 minute Read
covid kozhikkode

കോഴിക്കോട് ജില്ലയില്‍ ഇന്ന് 1149 പേര്‍ക്ക് കൂടി കൊവിഡ്. വിദേശത്ത് നിന്ന് എത്തിയ അഞ്ച് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 16 പേര്‍ക്കുമാണ് പോസിറ്റീവായത്. 22 പേരുടെ ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കം വഴി 1106 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8711 പേരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 9995 ആയി. 19 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 720 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.

Read Also : മലപ്പുറത്ത് 1028 പേര്‍ക്ക് കൊവിഡ് മുക്തി

പുതുതായി വന്ന 701 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 27559 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 1,30,914 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 309 പേര്‍ ഉള്‍പ്പെടെ 2799 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.

അതേസമയം കേരളത്തില്‍ ഇന്ന് 8790 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. എറണാകുളം 1250, കോഴിക്കോട് 1149, തൃശൂര്‍ 1018, കൊല്ലം 935, ആലപ്പുഴ 790, തിരുവനന്തപുരം 785, കോട്ടയം 594, മലപ്പുറം 548, കണ്ണൂര്‍ 506, പാലക്കാട് 449, പത്തനംതിട്ട 260, കാസര്‍ഗോഡ് 203, വയനാട് 188, ഇടുക്കി 115 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Story Highlights covid, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here