വിലക്ക് വ്യാഴാഴ്ച അവസാനിക്കും; ഷാക്കിബിനെ കാത്തിരിക്കുകയാണെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം

Bangladesh Shakib Hasan Return

ഐസിസി ഏർപ്പെടുത്തിയ വിലക്ക് മാറിയെത്തുന്ന ഷാക്കിബുൽ ഹസനെ കാത്ത് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം. വ്യാഴാഴ്ച വിലക്ക് മാറി ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്ന താരത്തെ സ്വാഗതം ചെയ്യാൻ കാത്തിർക്കുകയാണെന്ന് ടി-20 ക്യാപ്റ്റൻ മഹ്മൂദുല്ല പറഞ്ഞു. നിരവധി തവണ വാതുവെപ്പ് ഏജൻ്റുകൾ സമീപിച്ചിട്ടും അറിയിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഐസിസി ഷാക്കിബിനെ ഒരു വർഷത്തേക്ക് വിലക്കിയത്.

“ഞങ്ങളുടെ പയ്യൻ വരികയാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി ഷാക്കിബ് ബംഗ്ലാദേശിൻ്റെ ഏറ്റവും മികച്ച താരമായിരുന്നു എന്ന് ഞങ്ങൾക്കറിയാം. ഡ്രസിംഗ് റൂമിലേക്ക് അദ്ദേഹം തിരിച്ചുവരുന്നതിനായി ഞങ്ങൾ കാത്തിരിക്കുകയാണ്. അദ്ദേഹത്തെ കാണാനും സംസാരിക്കാനും സമയം ചെലവഴിക്കാനും സാധിക്കും എന്നത് സന്തോഷം പകരുന്നു. ഷാക്കിബ് ഒരു ചാമ്പ്യൻ താരമാണ്. പഴയ ഫോമിലേക്കെത്താൻ അദ്ദേഹത്തിന് ഏറെ സമയം വേണ്ടിവരില്ല.”- മഹ്മൂദുല്ല പറഞ്ഞതായി ഇഎസ്പിഎൻ ക്രിക്ക് ഇൻഫോ പറയുന്നു.

Read Also : വാതുവെപ്പ് ഏജന്റുമാർ സമീപിച്ചത് അറിയിച്ചില്ല; ഷാക്കിബ് അൽ ഹസന് ഒരു വർഷം വിലക്ക്

വാതുവെപ്പ് ഏജൻ്റുമാർ പലതവണ സമീപിച്ചിട്ടും അത് റിപ്പോർട്ട് ചെയ്തില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഐസിസി അഴിമതി വിരുദ്ധ സമിതി ഷാക്കിബിനെ വിലക്കിയത്. രണ്ട് വർഷത്തെ വിലക്കായിരുന്നു ഉണ്ടായിരുന്നതെങ്കിലും അത് ഒരു വർഷമാക്കി ഐസിസി ചുരുക്കുകയായിരുന്നു. കഴിഞ്ഞ ഓക്ടോബറിലായിരുന്നു വിലക്ക് ആരംഭിച്ചത്.

Story Highlights Bangladesh Eagerly Wait For Shakib Al Hasan’s Return

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top