തൃശൂർ ജില്ലയിൽ 1018 പേർക്ക് കൂടി കൊവിഡ്; 916 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ ഇന്ന് 1018 പേർക്ക് കൂടി കൊവിഡ്-19 സ്ഥീരികരിച്ചു. 916 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9658 ആയി ഉയർന്നു.
തൃശൂർ സ്വദേശികളായ 91 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 36,580 ആണ്. 26,609 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.
ജില്ലയിൽ സമ്പർക്കം വഴി 1005 പേർക്കാണ് ബുധനാഴ്ച രോഗം സ്ഥീരികരിച്ചത്. ഇതിൽ 21 പേർക്ക് സെൻട്രൽ പ്രിസൻ ആൻഡ് കറക്ഷൻ ഹോം വിയ്യൂർ (18), ചാലക്കുടി മാർക്കറ്റ് (2), യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം (1) എന്നീ മൂന്ന് ക്ലസ്റ്ററുകൾ വഴിയാണ് രോഗം ബാധിച്ചത്. കൂടാതെ ആരോഗ്യ പ്രവർത്തകർ -6, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ-1, രോഗ ഉറവിടം അറിയാത്തവർ- 6 എന്നിങ്ങനെ രോഗബാധ ഉണ്ടായിട്ടുണ്ട്.
Story Highlights – covid for 1018 more in Thrissur district; 916 were cured
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here