എം ശിവശങ്കര്‍ അറസ്റ്റില്‍

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അറസ്റ്റില്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കള്ളപ്പണം വെളുപ്പിച്ച കേസിലാണ് അറസ്റ്റ്. ആറര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ശിവശങ്കറെ ഇഡി അറസ്റ്റ് ചെയ്തത്. നാളെയായിരിക്കും എം. ശിവശങ്കറെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കുക.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസിലാണ് ശിവശങ്കറെ ചോദ്യം ചെയ്തിരുന്നത്. വൈകുന്നേരം 3.15 ഓടെയാണ് ശിവശങ്കറിനെ കൊച്ചിയിലെ ഓഫീസില്‍ എത്തിച്ചത്. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഈ കോടതി വിധി വന്നതിന് തൊട്ടുപിന്നാലെയാണ് ശിവശങ്കറിനെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. സ്വര്‍ണകടത്തിന്റെ ഗൂഢാലോചനയില്‍ എം. ശിവശങ്കറിന് സജീവ പങ്കുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്റിന്റെ വാദം.
അതേസമയം, എം. ശിവശങ്കറിന്റെ അറസ്റ്റോടെ പ്രതിപക്ഷത്തിന്റെ വാദങ്ങള്‍ക്ക് മൂര്‍ച്ചയേറും. സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറുടെ പേര് ഉയര്‍ന്നപ്പോള്‍ തന്നെ പ്രതിപക്ഷം ആക്രമണത്തിന്റെ കുന്തമുന തിരിച്ചത് മുഖ്യമന്ത്രിക്കെതിരെയാണ്. മുഖ്യമന്ത്രിയാകട്ടെ ശിവശങ്കറിനെ തള്ളിപ്പറയാനോ സംരക്ഷിക്കാനോ ശ്രമിച്ചില്ല. കസ്റ്റംസിനു പുറമേ എന്‍ഫോഴ്സ്മെന്റ് ഡിപ്പാര്‍ട്മെന്റ്, എന്‍ഐഎ എന്നിങ്ങനെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം മുറുക്കിയപ്പോഴും അവയൊക്കെ ശരിയെന്ന നിലപാടായിരുന്നു മുഖ്യമന്ത്രിയുടേത്.
Story Highlights – M Shivashankar arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here