Advertisement

പാലക്കാട് വൃദ്ധസദനത്തിലെ അന്തേവാസി തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ

October 28, 2020
Google News 1 minute Read

പാലക്കാട് വൃദ്ധസദനത്തിലെ അന്തേവാസി തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം വരോട് ആശ്രയം ചാരിറ്റബിൾ ട്രസ്റ്റിൽ ആണ് സംഭവം. പുതുവൈപ്പ് സ്വദേശിയായ ചന്ദ്രദാസനാണ് മരിച്ചത്. ഇവിടത്തെ മറ്റൊരു അന്തേവാസിയായ പാലാ രാമപുരം സ്വദേശി ബാലകൃഷണൻ നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി നടന്ന വാക്കു തർക്കത്തെ തുടർന്ന് ബാലകൃഷ്ണൻ നായർ ചന്ദ്രദാസനെ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് സൂചന. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ബാലകൃഷ്ണൻ നായരെ വിശദമായി ചോദ്യം ചെയ്യും.

Story Highlights Murder, Old age home, Palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here