Advertisement

ഐപിഎൽ മാച്ച് 48; ഇന്ന് ആദ്യ സ്ഥാനക്കാരുടെ പോരാട്ടം

October 28, 2020
Google News 1 minute Read
mi rcb ipl preview

ഇന്ത്യൻ പ്രീമിയർ ലീഗ് 13ആം സീസണിലെ 48ആം മത്സരത്തിൽ ഇന്ന് മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. പോയിൻ്റ് പട്ടികയിൽ യഥാക്രമം ഒന്നാമതും രണ്ടാമതുമുള്ള ടീമുകളാണ് ഇന്ന് ഏറ്റുമുട്ടുക. അബുദാബിയിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ ഇരു ടീമുകളും പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ വിജയവഴിയിൽ തിരിച്ചെത്താനാവും ഇരു ടീമുകളും ഇറങ്ങുക.

രോഹിത് ശർമ്മയുടെ പരുക്കാണ് മുംബൈ ക്യാമ്പിലെ പ്രധാനപ്പെട്ട വാർത്ത. ബാറ്റ്സ്മാൻ എന്ന നിലയിലും ക്യാപ്റ്റൻ എന്ന നിലയിലും മുംബൈ രോഹിതിനെ മിസ് ചെയും. രോഹിതിൻ്റെ പരിശീലന വിഡിയോ പങ്കുവച്ച് മുംബൈ ആരാധകരെ ഒന്ന് ഉണർത്തിയെങ്കിലും താരം ഇന്നും കളിക്കാനിടയില്ല. ബിസിസിഐയുടെ മെഡിക്കൽ ടീം രോഹിതിൻ്റെ പരുക്ക് നിരീക്ഷിക്കുന്നതു കൊണ്ട് തന്നെ റിസ്കെടുത്ത് താരത്തെ കളിപ്പിക്കാൻ ബിസിസിഐ അനുവാദം നൽകിയേക്കില്ല. പ്രത്യേകിച്ചും രോഹിതിനെ ഓസീസ് ടീമിൽ നിന്ന് മാറ്റിനിർത്തിയതിൻ്റെ പശ്ചാത്തലത്തിൽ താരം ഇന്ന് കളിക്കാനിടയില്ല. രോഹിതിനു പകരം ക്രിസ് ലിൻ എത്തുമോ എന്ന ചോദ്യം സജീവമായി ഉയരുന്നുണ്ടെങ്കിലും കിട്ടിയ അവസരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ച സൗരഭ് തിവാരിയെ ഒഴിവാക്കി ലിൻ എത്താനുള്ള സാധ്യത കുറവാണ്. ഒപ്പം, ഓപ്പണർ എന്ന നിലയിൽ ഇഷാൻ കിഷനും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. ലിൻ എത്തിയാൽ പാറ്റിൻസണെയോ ബോൾട്ടിനെയോ മാറ്റി ഇന്ത്യൻ പേസറെ ഉൾപ്പെടുത്തേണ്ടി വരും എന്നതും ടീം ഇലവനിൽ മാറ്റമുണ്ടാവാതിരിക്കാനുള്ള കാരണങ്ങളാണ്.

പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഉണ്ടെങ്കിലും റോയൽ ചലഞ്ചേഴ്സിന് എണ്ണപ്പെട്ട പ്രശ്നങ്ങളുണ്ട്. ഫിഞ്ചിൻ്റെ ഫോം, ദേവ്ദത്തിൻ്റെ മെല്ലെപ്പോക്ക്, വിരാട് കോലിയുടെ അസ്ഥിരത, ബൗളിംഗ് ഡിപ്പാർട്ട്മെൻ്റിലെ പ്രശ്നങ്ങൾ എന്നിങ്ങനെ തലവേദനകൾ ഒരുപാട് ഉണ്ടെങ്കിലും ബാംഗ്ലൂർ മികച്ച പ്രകടനമാണ് നടത്തുന്നത്. ഫിഞ്ച് പുറത്തിരിക്കുമോ എന്നത് കുറേ നാളുകളായി തുടരുന്ന ചോദ്യമാണെങ്കിലും അതിന് ഇന്നും പഴയ ഉത്തരം തന്നെയാവും. മൊയീൻ അലിക്ക് പകരം ഇസുരു ഉദാന എത്തിയേക്കും എന്നത് മാത്രമാണ് ആകെ ഉണ്ടയേക്കാവുന്ന മാറ്റം.

Story Highlights mumbai indians vs royal challengers bangalore preview

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here