ഐപിഎൽ മാച്ച് 48: ബാംഗ്ലൂർ ബാറ്റ് ചെയ്യും; ഫിഞ്ച് പുറത്ത്; സ്റ്റെയിൻ തിരികെ എത്തി

rcb mi ipl toss

ഐപിഎൽ 13ആം സീസ്ണിലെ 48ആം മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ബാറ്റ് ചെയ്യും. ടോസ് നേടിയ മുംബൈ ഇന്ത്യൻസ് നായകൻ കീറോൺ പൊള്ളാർഡ് ബാംഗ്ലൂരിനെ ബാറ്റിംഗിനയക്കുകയായിരുന്നു. പരുക്കേറ്റതിനാൽ ഇന്നും മുംബൈ നിരയിൽ രോഹിത് ശർമ്മ കളിക്കില്ല. മാറ്റങ്ങളൊന്നുമില്ലാതെയാണ് മുംബൈ ഇറങ്ങുന്നത്. അതേസമയം, ബാംഗ്ലൂർ നിരയിൽ മൂന്ന് മാറ്റങ്ങളുണ്ട്.

Read Also : ഐപിഎൽ മാച്ച് 48; ഇന്ന് ആദ്യ സ്ഥാനക്കാരുടെ പോരാട്ടം

ജോഷ് ഫിലിപ്പെ, ഡെയിൽ സ്റ്റെയിൻ, ശിവം ദുബെ എന്നിവരാണ് ബാംഗ്ലൂർ നിരയിൽ തിരികെ എത്തിയത്. ആരോൺ ഫിഞ്ച്, മൊയീൻ അലി, നവദീപ് സെയ്നി എന്നിവർ പുറത്തിരിക്കും.

കഴിഞ്ഞ മത്സരത്തിൽ ഇരു ടീമുകളും പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ വിജയവഴിയിൽ തിരിച്ചെത്താനാവും ഇരു ടീമുകളും ഇറങ്ങുക.

Story Highlights mumbai indians vs royal challengers bangalore toss

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top