ലൈംഗികതയെ ആരാധിക്കുന്ന പ്രത്യേക സംഘമുണ്ടാക്കി സ്ത്രീകളെ ചൂഷണം ചെയ്തു; സ്വയം പ്രഖ്യാപിത ഗുരുവിന് 120 വർഷം തടവ് ശിക്ഷ

ലൈംഗികതയെ ആരാധിക്കുന്ന പ്രത്യേക സംഘമുണ്ടാക്കി സ്ത്രീകളെ ലൈംഗിക അടിമകളാക്കുകയും ചൂഷണം ചെയ്യുകയും ചെയ്ത സ്വയം പ്രഖ്യാപിത ഗുരുവിന് തടവുശിക്ഷ. അമേരിക്കയിലാണ് സംഭവം. കെയ്ത് റാനിയേൽ (60) എന്നയാൾക്കാണ് ന്യൂയോർക്ക് ജഡ്ജി 120 വർഷം തടവ് ശിക്ഷ വിധിച്ചത്. നെക്‌സിയം എന്ന പേരിൽ സെൽഫ് ഹെൽപ് ഗ്രൂപ്പ് തുടങ്ങി അതിന്റെ മറവിലാണ് ലൈംഗിക, സാമ്പത്തിക ചൂഷണവും നടത്തിയത്.

അയ്യായിരം ഡോളർ ഈടാക്കി അഞ്ച് ദിവസത്തെ സെൽഫ് ഹെൽപ് കോഴ്‌സാണ് കെയ്ത് നടത്തിയിരുന്നത്. നിരവധി പേർ ഈ കോഴ്‌സിൽ പങ്കെടുത്തു. ഇവിടെ എത്തിയ സ്ത്രീകളിൽ മിക്കവരേയും കെയ്ത് ലൈംഗികമായി ചൂഷണം ചെയ്യുകയും പണം തട്ടുകയും ചെയ്തു. പിരമിഡ് ആകൃതിയിലുള്ള അധികാര ഘടനയാണ് ഇയാൾ നടത്തിയിരുന്നത്.

2019 ൽ കെയ്തിനെതിരെ ഏഴോളം കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ലൈംഗിക ചൂഷണം, തട്ടിക്കൊണ്ടുപോകൻ, മനുഷ്യക്കടത്ത് തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്. കെയ്തിനെതിരെ 90 ഓളം പേരാണ് ജഡ്ജി നിക്കോളാണ് ഗരോഫിസിന് കത്തയച്ചത്. പതിമൂന്നോളം സ്ത്രീകൾ കോടതിയിൽ ഹാജരായി ഇയാൾക്കെതിരെ മൊഴി നൽകുകയും ചെയ്തിരുന്നു.

Story Highlights US Self-Styled Guru Jailed For 120 Years

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top