കർണാടക ട്രാൻസ്പോർട്ട് ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശി പിടിയിൽ

കർണാടക ട്രാൻസ്പോർട്ട് ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്തഫയാണ് പിടിയിലായത്. എറണാകുളത്ത് നിന്ന് കോഴിക്കോട് വഴി കർണാകയിലേക്ക് പോവുകയായിരുന്ന ബസിലാണ് അതിക്രമമുണ്ടായത്. കോട്ടയം സ്വദേശിയായ പെൺകുട്ടിക്ക് നേരെ ഇന്ന് പുലർച്ചെ ആയിരുന്നു ഇയാളുടെ അതിക്രമം.
ബസ് കോഴിക്കോട് എത്തിയപ്പോൾ യുവതി പരാതിപ്പെടുകയായിരുന്നു. എറണാകുളത്ത് നിന്ന് കോഴിക്കോട് വഴി കർണാകയിലെ ഹസ്സനിലേക്ക് പോകുന്ന ബസ്സിൽ വച്ചാണ് അതിക്രമം. എടപ്പാളിനും കോഴിക്കോടിനും ഇടയിൽ വച്ച് മോശം രീതിയിൽ പെരുമാറി എന്നാണ് യുവതിയുടെ പരാതി. ഇന്നലെ വൈകിട്ടാണ് ബസ് എറാണകുളത്ത് നിന്ന് പുറപ്പെട്ടത്. 19കാരിയ്ക്ക് നേരെയായിരുന്നു യുവാവിന്റെ ലൈംഗികാതിക്രമം.
എടപ്പാളിൽ നിന്നാണ് പ്രതി ബസിൽ കയറിയത്. പെൺകുട്ടിയും പ്രതിയും ഒരു സീറ്റിലായിരുന്നു ഇരുന്നത്. എടപ്പാൾ മുതൽ ഇയാൾ ശല്യം ചെയ്യുകയായിരുന്നുവെന്ന് പെൺകുട്ടി പറയുന്നു. കോഴിക്കട്ടേക്ക് എത്താറായപ്പോൾ ഇയാൾ ലൈംഗിക ഉദ്ദേശത്തോടെ സ്പർശിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി ബഹളം വെക്കുകയും ബസ് ജീവനക്കാരോട് ഇക്കാര്യം പറയുകയുമായിരുന്നു. പിന്നാലെ കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
Story Highlights : Malappuram native arrested for Woman sexually assaulted in Karnataka transport bus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here