Advertisement

5ജി ലേലത്തില്‍ പങ്കെടുക്കില്ല; ട്രായ് നിശ്ചയിച്ച വില അധികം എന്ന് എയര്‍ടെല്‍

October 28, 2020
Google News 1 minute Read
airtel

ഇന്ത്യയില്‍ പ്രമുഖ ടെലികോം കമ്പനികളില്‍ ഒന്നായ ഭാരതി എയര്‍ടെല്‍ 5ജി ലേലത്തില്‍ പങ്കെടുക്കുന്നില്ലെന്ന് പ്രഖ്യാപിച്ചു. 5ജിക്ക് ടെലികോം റെഗുലേറ്ററി അതോറിറ്റി നിശ്ചയിച്ചിരിക്കുന്ന ഉയര്‍ന്ന വിലയും ആവശ്യമായ എക്കോ സിസ്റ്റത്തിന്റെ അഭാവവുമാണ് ഇതിന് കാരണമായി അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്.

5ജി സ്‌പെക്ട്രം ലേലത്തില്‍ അടുത്ത വര്‍ഷം പങ്കെടുക്കില്ലെന്ന് സിഇഒ ഗോപാല്‍ വിത്തലാണ് പറഞ്ഞത്. വില അധികമാണെന്ന് ഇദ്ദേഹം പറയുന്നു. കൂടാതെ 5ജിക്ക് വേണ്ട എക്കോ സിസ്റ്റം ഇന്ത്യയില്‍ ഇത് വരെ വികസിപ്പിച്ചിട്ടില്ലെന്നും ഗോപാല്‍ വിത്തല്‍.

Read Also : 5ജി വാങ്ങാൻ ആളില്ല; ഇന്ത്യയിലെത്താൻ വൈകും

ഇത്രയും വില കമ്പനിക്ക് താങ്ങാന്‍ സാധിക്കില്ല. 8644 മെഗാ ഹെര്‍ട്‌സ് ഫ്രീക്വന്‍സിയില്‍ 5ജിക്ക് സേവനങ്ങള്‍ അടക്കം ലേലത്തിനായി ട്രായ് നിശ്ചയിച്ചിരിക്കുന്നത് 4.9 കോടി രൂപയാണ്. എയര്‍ടല്‍ നേരത്തെയും ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എയര്‍ടെലിനെ കൂടാതെ ജിയോയും വിയും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കമ്പനിയുടെ നഷ്ടത്തില്‍ കാര്യമായ കുറവാണ് ഈ വര്‍ഷത്തിലുണ്ടായിരിക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ജൂലൈ- സെപ്തംബര്‍ പാദത്തില്‍ 23,045 കോടി നഷ്ടത്തിലായിരുന്ന കമ്പനി ഈ വര്‍ഷം 763 കോടി നഷ്ടത്തില്‍ പിടിച്ചുനിന്നു. ഉപഭോക്താക്കളുടെ എണ്ണത്തിലും ഡാറ്റാ ഉപഭോഗത്തിലും വലിയ വര്‍ധനയാണ് കമ്പനിക്ക് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോര്‍ട്ട്.

Story Highlights trai, airtel, 5g spectrum

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here