Advertisement

കരിപ്പൂരിൽ നിന്ന് പുറപ്പെട്ട എയർ അറേബ്യ വിമാനം തിരിച്ചിറക്കി

October 29, 2020
Google News 1 minute Read

കരിപ്പൂരിൽ നിന്ന് ഷാർജയ്ക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനം തിരിച്ചിറക്കി. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്.

വിമാന ക്യാബിനിലെ മർദത്തിൽ വ്യതിയാനമുണ്ടായതാണ് സാങ്കേതിക തകരാറിന് കാരണം. പുലർച്ചെ 3.30 ന് പുറപ്പെട്ട വിമാനം 7000 അടി ഉയരത്തിലെത്തിയപ്പോളാണ് തകരാർ കണ്ടെത്തിയത്. അപകടം ഒഴിവാക്കാൻ 4.10 ഓടെ വിമാനം തിരിച്ച് കരിപ്പൂരിൽ തന്നെ ഇറക്കി. സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ച് രാവിലെ 7.50 ന് വിമാനംയാത്ര പുനഃരാരംഭിച്ചു.

Story Highlights Air Arabia flight

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here