ഇന്ത്യൻ പരമ്പരയ്ക്കുള്ള ഓസീസ് ടീം പ്രഖ്യാപിച്ചു

അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യൻ പര്യടനത്തിനുള്ള ഓസ്ട്രേലിയൻ ടീം പ്രഖ്യാപിച്ചു. ഏകദിന, ടി-20 പരമ്പരകൾക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ ആണ് ടീമിലെ ഒരേയൊരു പുതുമുഖം. മിച്ചൽ മാർഷിനു പരുക്കേറ്റതിൻ്റെ സാഹചര്യത്തിൽ വെറ്ററൻ ഓൾറൗണ്ടർ മോയിസൻ ഹെൻറിക്വസിനെ ടീമിലേക്ക് തിരികെ വിളിച്ചു.
Read Also : ഇന്ത്യയുടെ ഓസീസ് പര്യടനം: പരുക്കേറ്റ രോഹിത് പുറത്ത്; സഞ്ജുവും വരുൺ ചക്രവർത്തിയും ടി-20 ടീമിൽ
ആരോൺ ഫിഞ്ച് ആണ് ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ ഓസ്ട്രേലിയയെ നയിക്കുക. പാറ്റ് കമ്മിൻസ് വൈസ് ക്യാപ്റ്റൻ. ഓൾറൗണ്ടർ ഡാനിയൽ സാംസ് ടീമിൽ തുടരും. ഷോൺ അബ്ബോട്ട്, മാർനസ് ലബുഷെയ്ൻ ഗ്ലെൻ മാക്സ്‌വെൽ, ആഷ്ടൺ ആഗർ, സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ തുടങ്ങിയവരൊക്കെ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.
പര്യടനത്തിനുള്ള ഇന്ത്യൻ ടീമുകളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഐപിഎൽ മത്സരത്തിനിടെ പരുക്കേറ്റ ഓപ്പണർ രോഹിത് ശർമ്മ ടീമിൽ ഉൾപ്പെട്ടിട്ടില്ല. ടി-20 ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടം നേടി. ഹർദ്ദിക് പാണ്ഡ്യ ടി-20, ഏകദിന ടീമുകളിൽ ഇടം നേടിയിട്ടുണ്ട്. നവദീപ് സെയ്നി, മായങ്ക് അഗർവാൾ, വരുൺ ചക്രവർത്തി തുടങ്ങിയവരും ടി-20 ടീമിൽ കളിക്കും.
ശുഭ്മൻ ഗിൽ, ശർദ്ദുൽ താക്കൂർ, നവദീപ് സെയ്നി എന്നിവർ ഏകദിന ടീമിലുണ്ട്. ടെസ്റ്റ് ടീമിലും ഗിൽ ഇടം പിടിച്ചു. ഋഷഭ് പന്ത്, വൃദ്ധിമാൻ സാഹ എന്നിവരും ടെസ്റ്റ് ജഴ്സി അണിയും. ആർ അശ്വിൻ, മുഹമ്മദ് സിറാജ് എന്നിവരും ടീമിലുണ്ട്.
Read Also : ഇന്ത്യയുടെ ഓസീസ് പര്യടനം: പരുക്കേറ്റ രോഹിത് പുറത്ത്; സഞ്ജുവും വരുൺ ചക്രവർത്തിയും ടി-20 ടീമിൽ
ഏകദിന പരമ്പരയോടെയാണ് പര്യടനത്തിനു തുടക്കമാവുക. എല്ലാ ഏകദിന മത്സരങ്ങളും സിഡ്നിയിലാണ് നടക്കുക. കാൻബറയിൽ ആദ്യ ടി-20 മത്സരം നടക്കും. അടുത്ത രണ്ട് മത്സരങ്ങളും സിഡ്നിയിൽ തന്നെ നടക്കും. ഡിസംബർ 17 മുതൽ അഡലെയ്ഡിൽ നടക്കുന്ന ആദ്യ ടെസ്റ്റ് ഡേ-നൈറ്റ് മത്സരമാണ്. അടുത്ത ടെസ്റ്റ്, മെൽബണിൽ നടക്കും. ബോക്സിംഗ് ഡേ ടെസ്റ്റിനു ശേഷം അഡലെയ്ഡിൽ തന്നെ മൂന്നാം മത്സരവും നടക്കും.
Story Highlights – Australia has named its squad for ODI and T20I Series against India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here