Advertisement

ലോക്ക് ഡൗൺ പരീക്ഷണം; മകൾക്ക് കളിപ്പാട്ടമായി കാർ നിർമിച്ച് നൽകി അച്ഛൻ

October 29, 2020
1 minute Read

മകൾക്ക് കളിപ്പാട്ടമായി കാർ നിർമിച്ച് നൽകി അച്ഛൻ. എറണാകുളം വൈപ്പിൻ നായരമ്പലം സ്വദേശി സെൻസ് ആന്റണിയാണ് സ്വന്തമായി കാർ നിർമിച്ചത്. ലോക്ക് ഡൗൺ സമയത്ത് തോന്നിയ ആശയമാണ് പരീക്ഷണത്തിന് പിന്നിൽ.

അച്ഛനോട് കളിപ്പാട്ടം വേണമെന്ന് വാശി പിടിച്ച കുഞ്ഞ് സെറിൻ ഇത്ര വലിയൊരു സർപ്രൈസ് പ്രതീക്ഷിച്ചില്ല. രണ്ട് പേർക്ക് കയറിയിരുന്നു ഓടിക്കാവുന്ന ഇമ്മിണി വല്യ കാറാണ് അച്ഛൻ സെൻസ് ആന്റണി നിർമിച്ച് നൽകിയത്. ആദ്യം അമ്പരന്നെങ്കിലും തന്റെ പുത്തൻ കാറിൽ ചെത്തി നടക്കുകയാണ് ഈ മൂന്നാം ക്ലാസുകാരി. മകൾക്ക് വ്യത്യസ്തമായ ഒരു സമ്മാനം നൽകണമെന്ന ആഗ്രഹമാണ് സെൻസിനെ കാർ നിർമിക്കാൻ പ്രേരിപ്പിച്ചത്.

നിയമവശങ്ങൾ പഠിച്ചിട്ട് തങ്ങളുടെ വണ്ടി നിരത്തിലിറക്കാൻ തയ്യാറെടുക്കുകയാണ് അച്ഛനും മകളും. ഇന്റീരിയർ ഡിസൈനറായ സെൻസിന് വാഹന നിർമാണത്തിൽ മുൻ പരിചയമൊന്നുമില്ല. എല്ലാത്തിനും പൂർണ പിന്തുണ നൽകി ഭാര്യ മേരി ജാനറ്റ് ഒപ്പമുണ്ട്.

Story Highlights Father made car for daughter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top