ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേല്‍ അന്തരിച്ചു

kesubhai patel passed away

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേല്‍ അന്തരിച്ചു. 92 വയസായിരുന്നു. അലഹബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കഴിഞ്ഞ മാസം കൊവിഡ് ബാധിച്ചതിനെ ചികിത്സ തേടിയിരുന്നു. ശ്വാസതടസവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 1995ലും 1998-2001 കാലത്തും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു.

ആറ് തവണ ഗുജറാത്ത് നിയമസഭാംഗമായിരുന്ന പട്ടേല്‍ 2012ല്‍ ബിജെപി വിട്ട് ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി രൂപീകരിച്ചു. പിന്നീട് 2014ല്‍ ബിജെപിയില്‍ തിരിച്ചെത്തി. 1960ല്‍
ജനസംഘത്തിന്റെ സ്ഥാപകാംഗമായിട്ടാണ് കേശുഭായ് പട്ടേല്‍ രാഷ്ട്രീയത്തില്‍ സജീവമായത്.

Story Highlights obit, former gujarat chief minister keshubhai patel

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top