എം ശിവശങ്കറിന്റെ അറസ്റ്റ്; സര്‍ക്കാരിന് ഉത്കണ്ഠയില്ലെന്ന് എം വി ഗോവിന്ദന്‍

m v govindan master

മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റില്‍ സംസ്ഥാന സര്‍ക്കാരിനോ പാര്‍ട്ടിക്കോ ഉത്കണ്ഠയില്ലെന്ന് സിപിഐഎം നേതാവ് എം വി ഗോവിന്ദന്‍. മുഖ്യമന്ത്രി സ്ഥാനം പിണറായി വിജയന്‍ ഒഴിയേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പിണറായി വിജയന് കേസുമായി ഒരു ബന്ധവുമില്ലെന്നും എന്നാല്‍ മുഖ്യമന്ത്രിയുടെ രാജിയെന്ന അജണ്ട നടപ്പിലാക്കാനാണ് 120 ദിവസമായി പ്രതിപക്ഷത്തിന്റെ ശ്രമമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ പല ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നയതന്ത്ര ബാഗ് വിട്ടുകിട്ടാന്‍ വിളിച്ചുവെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും ഗോവിന്ദന്‍.

Read Also : ‘നിരന്തരമായ ചോദ്യം ചെയ്യൽ ആരോഗ്യപ്രശ്‌നം സൃഷ്ടിച്ചു’; അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ കോടതിയിൽ പരാതി ഉന്നയിച്ച് എം. ശിവശങ്കർ

ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജി വയ്ക്കണം എന്നാണ് ചിലര്‍ പറയുന്നതെന്നും അങ്ങനെയെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധാര്‍മിക ഉത്തരവാദിത്തം ഉണ്ട്. ഐഎഎസ്, ഐപിഎസ് ഒക്കെ കേന്ദ്ര കേഡറുകളാണല്ലോ എന്ന് ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

Story Highlights m v govindan master, shivashankar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top