സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് വെല്ലുവിളികളില്ല; എം വി ഗോവിന്ദന്‍ തുടര്‍ന്നേക്കും

സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എം.വി.ഗോവിന്ദന് വെല്ലുവിളികളില്ല. കോടിയേരി ബാലകൃഷ്ണന്റെ പകരക്കാരനായി സെക്രട്ടറി പദം ഏറ്റെടുത്ത എം.വി. ഗോവിന്ദനല്ലാതെ മറ്റൊരു നേതാവിന്റെ പേര് പാര്‍ട്ടിക്ക് മുന്നിലില്ല. എന്നാല്‍ സെക്രട്ടറിയായി തുടരില്ലേയെന്ന് ചോദിച്ചാല്‍ അങ്ങനെ പറയാന്‍ ഒരു കമ്മ്യൂണിസ്റ്റുകാരനും അവകാശമില്ലെന്നാണ് എം.വി.ഗോവിന്ദന്റെ മറുപടി. സെക്രട്ടറി തെരഞ്ഞെടുപ്പ് സമ്മേളനത്തിന്റെ അവകാശം ആണെന്നും എം.വി.ഗോവിന്ദന്‍ ട്വന്റിഫോറിനോട് പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് 2022 ഓഗസ്റ്റ് 28നാണ് സിപിഐഎം സംസ്ഥാന സമിതി എംവി ഗോവിന്ദനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. തദ്ദേശ-എക്‌സൈസ് വകുപ്പ് മന്ത്രിസ്ഥാനം രാജിവെച്ച് പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുത്ത എംവി ഗോവിന്ദന്‍ കൊല്ലത്ത് വെച്ച്
സമ്മേളനം തെരഞ്ഞെടുക്കുന്ന സെക്രട്ടറിയായി മാറും. ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി ആദ്യന്തം സജീവമായി ഇടപെട്ടതോടെ സെക്രട്ടറി സ്ഥാനത്ത് മാറ്റംവരുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും പാര്‍ട്ടി നേതൃത്വം അത് തളളുകയാണ്. സെക്രട്ടറിയായി തുടരില്ലേയെന്ന് ചോദിച്ചപ്പോള്‍ സംഘടനാ നടപടികളുടെ സാങ്കേതികത്വം കൊണ്ട് എം വി ഗോവിന്ദന്‍ അതിനെ പ്രതിരോധിച്ചു.
സെക്രട്ടറിയായി തുടരുമെന്ന് ഉറപ്പാണെങ്കിലും പാര്‍ട്ടി അച്ചടക്കം പാലിക്കുന്നത് കൊണ്ടാണ് മറുപടി പറയാത്തത്. കൊല്ലം സമ്മേളനത്തില്‍ വെച്ച് വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്ന എംവി ഗോവിന്ദന് ഒരു ടേം കൂടി സെക്രട്ടറിയായി തുടരാം. ഇപ്പോള്‍ 72 വയസാകുന്ന അദ്ദേഹത്തിന് അടുത്ത സമ്മേളന കാലത്ത് 75 വയസാകും.
Story Highlights : MV Govindan may continue as CPIM state secretary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here