Advertisement

മാസ്‌ക്ക് ധരിക്കാന്‍ പൊതുജനങ്ങളെ ബോധ്യപ്പെടുത്താനുള്ള കാമ്പയിന്‍ ശക്തമാക്കും: മുഖ്യമന്ത്രി

October 29, 2020
Google News 1 minute Read

മാസ്‌ക്ക് ധരിക്കാന്‍ പൊതുജനങ്ങളെ ബോധ്യപ്പെടുത്താനുള്ള കാമ്പയിന്‍ സംസ്ഥാനത്ത് ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാസ്‌ക്ക് പൊതുവേ ആളുകള്‍ ധരിക്കുന്നുണ്ടെങ്കിലും മാസ്‌ക്ക് ധരിക്കാത്തവരുടെ എണ്ണവും കൂടുന്നുണ്ട്. അതിനാല്‍ മാസ്‌ക്ക് ധരിക്കുന്നതിന്റെ പ്രാധാന്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 7020 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് 26 പേര്‍ മരണമടഞ്ഞു. 91784 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 6037 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഇന്ന് രോഗമുണ്ടായത്. 734 ഉറവിടം അറിയാത്ത കേസുകളുമുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 81 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 54,339 സാമ്പിളുകള്‍ പരിശോധിച്ചു. 8474 പേരാണ് ഇന്ന് രോഗമുക്തരായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights mask covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here